കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സമ്പൂര്‍ണ ഹൈടെക് വിദ്യാലയമായി
മലപ്പുറം: കോട്ടപ്പടി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മള്‍ട്ടിമീഡിയാ സംവിധാനത്തോടെയുള്ള മിനി തിയേറ്റര്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതോടെ ക്ലാസ് മുറികളും സുസജ്ജമായ ലാബുകളുമടങ്ങിയ സ്‌കൂളിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗം സമ്പൂര്‍ണ ഹൈടെക് വിദ്യാലയമായി മാറി. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട സഹായം ഇനിയുമുണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു.
മീഡിയാ ക്ലബിന്റെ ഉദ്ഘാടനം മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം സുബൈര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.പി ബീന, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, പ്രധാനാധ്യാപിക സാലി ജോര്‍ജ്ജ്, മാധ്യമ പ്രതിനിധികളായ സമീര്‍ കല്ലായി, മഹേഷ് കോട്ടക്കല്‍, സ്റ്റാഫ് സെക്രട്ടറി പി.എ കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
വര്‍ത്തമാന പത്രങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധിയുടെ മരണം തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പഴയകാല വിവിധ ഭാഷകളിലെ പത്രങ്ങള്‍ എന്നിവ മാധ്യമ വിദ്യാര്‍ഥികള്‍ തയാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."