രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ചായയും ഭക്ഷണവുമായി കൊള്ളനൂര്‍ വനിതാ കൂട്ടായ്മ
ആനക്കര: രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ചായയും ഭക്ഷണവുമായി കൊള്ളനൂര്‍ വനിതാ കൂട്ടായ്മയുടെ കാരുണ്യപ്രവര്‍ത്തനം. കുമരനല്ലൂര്‍ കുടുബാരോഗ്യ കേന്ദ്രത്തില്‍ എന്‍.സി.ഡി ക്യാംപ് ദിവസം എല്ലാ വ്യാഴാഴ്ചയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മാസത്തില്‍ ഒരു ദിവസവും സൗജന്യ ഭക്ഷണം നല്‍കാനാണ് പരിപാടി. സ്വന്തമായി പാചകം ചെയ്ത ഭക്ഷണമാണ് ഇവര്‍ നേരിട്ട് എത്തിക്കുക.
കുമരനല്ലൂര്‍ പി.എച്ച്.സിയില്‍ ജീവിതശൈലി രോഗ പരിചരണത്തിനും മറ്റു രോഗ പ്രതിരോധ ചികില്‍സക്കുമായി എത്തിയവര്‍ക്ക് ഇന്നലെ ചായയും ലഘുഭക്ഷണവും നല്കി. നാളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കും. ചാലിശ്ശേരി സി.എച്ച്.സിക്കു കീഴില്‍ ആദ്യമായിട്ടാണ് എന്‍.സി.ഡി ക്യാംപിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കുന്നത്.
കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ. ഷിഹാബ് അധ്യക്ഷനായി. അലി കുമരനല്ലൂര്‍. വി.യു സുജിത. സി.വി കുഞ്ഞിമാന്, ജയകുമാര്‍, ശാന്തകുമാരി, സരശ്വതി, സുമതി, തങ്ക, അമ്മിണി, ചന്ദ്രമതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."