HOME
DETAILS

മേയ്ത്രയില്‍ ഒ-ആം സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ ആരംഭിച്ചു

  
backup
July 10 2019 | 18:07 PM

%e0%b4%ae%e0%b5%87%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92-%e0%b4%86%e0%b4%82-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87

 


കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ കേരളത്തിലാദ്യമായി ഒ-ആം സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയകള്‍ ആരംഭിച്ചു. സി-ആം ടെക്‌നോളജിയുടെയും ഇന്‍ട്രാ ഓപറേറ്റീവ് 3 ഡി ഇമേജിങ് ആന്‍ഡ് നാവിഗേഷന്റെയും മികച്ച ഫീച്ചറുകള്‍ സംയോജിപ്പിച്ചിരിക്കുന്ന സര്‍ജിക്കല്‍ സ്‌കാനിങ് സിസ്റ്റമായ ഒ-ആം, സര്‍ജറിയുടെ ഓരോ സ്റ്റെപ്പിലും വളരെ നിര്‍ണായകമായ വിവരങ്ങള്‍ കൃത്യമായി നല്‍കും. ഒ-ആം സ്റ്റെല്‍ത്ത് സ്റ്റേഷന്‍ എസ് 8 സുവ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിനാല്‍ മിനിമലി ഇന്‍വേസീവ് പ്രൊസീജ്യറുകളും നട്ടെല്ലിന്റെ വളവുകളും വളരെ കൃത്യമായി ചെയ്യുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നുവെന്ന് ഡോ. വിനോദ് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഹെഡ് ഓഫ് സ്‌പൈന്‍ സര്‍ജറി) പറഞ്ഞു.


ഒ-ആം ഇമേജിങ് സിസ്റ്റം നട്ടെല്ലിന്റെ ശസ്ത്രക്രിയകള്‍ വളരെ കൃത്യതയോടും അപകടസാധ്യതകള്‍ കുറച്ചും ചെയ്യാന്‍ സഹായിക്കുന്നതായി ഡോ. അനൂപ് നരേന്ദ്രന്‍ (കണ്‍സള്‍ട്ടന്റ്- ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി) പറഞ്ഞു. പരമ്പരാഗത രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒ-ആം വേഗത്തിലുള്ള ഇമേജിങ്ങും കുറഞ്ഞ റേഡിയേഷനും ഉറപ്പു നല്‍കുന്നു. ഒ-ആം ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ പിന്‍ഭാഗത്തെയും നട്ടെല്ലിന്റെയും കഴുത്തിന്റെയും 3 ഡി ഇമേജുകള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കും. തകര്‍ന്നുപോയ അരക്കെട്ട് ശരിയാക്കുന്നതു പോലെ വളരെ സങ്കീര്‍ണമായ ഓര്‍ത്തോപീഡിക് കേസുകള്‍ പോലും സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഒ-ആം ടെക്‌നോളജി ഉപകാരപ്രദമാണെന്ന് ഡോ. ജോര്‍ജ് അബ്രഹാം (ചെയര്‍മാന്‍- ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍) പറഞ്ഞു.
എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ ബേസ്ഡ് പ്രൊസീജ്യറുകളില്‍ കൃത്യമായ ഡ്രില്ലിങ്ങിനും ടൈം നാവിഗേഷനും കൃത്യമായ ഇലക്‌ട്രോഡ് പ്ലേസ്‌മെന്റിനായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പോലെയുള്ള ഫങ്ഷനല്‍ ബ്രെയിന്‍ സര്‍ജറികള്‍ക്കും ഒ-ആം ടെക്‌നോളജി പ്രശസ്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago