മാലിന്യ നിക്ഷേപം കോരയാര്‍പുഴയും നാശത്തിന്റെ വക്കില്‍
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്ടെ ഫാക്ടറികളില്‍ നിന്നുമുള്ള മാലിന്യത്താല്‍ കോരയാര്‍പുഴ നാശത്തിലേക്കു നീങ്ങുകയാണ്. ഫാക്ടറിമാലിന്യങ്ങള്‍ക്കു പുറമെ മനുഷ്യവിസര്‍ജ്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറയുന്നതു കാരണം കോരയാര്‍പുഴയും മരണത്തിന്റെ വക്കിലാണ്. വ്യവസായമേഖലയിലെ മാലിന്യം മുഴുവനും പേറി ഒഴുക്ക് നിലച്ച കോരയാര്‍പുഴയെ വീണ്ടെടുക്കുന്ന കാര്യത്തില്‍ പരിസ്ഥിതിസ്‌നേഹികളും ഭരണസമിതിയും മുഖംതിരിക്കുകയാണ്.
കഞ്ചിക്കോട്ടേ ഫാക്ടറികളില്‍നിന്നുള്ള പ്ലാസ്റ്റിക്ക്-പ്ലസ്റ്റിക്കേതര മാലിന്യങ്ങള്‍ക്കൊപ്പം ഇ- വേസ്റ്റും പുഴയോരങ്ങളില്‍ അനുദിനം കുന്നുകൂടുകയാണ്. ഇതിനെല്ലാംപുറമെ പുഴയിക്കു സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ പുതുശ്ശേരി നരകംപുള്ളി പാലം മുതല്‍ കഞ്ചിക്കോട് വരെയുള്ള പുഴയോരത്ത് കുന്നുകൂടുകയാണ്. ഇത്തരത്തില്‍ ടണ്‍ കണക്കിനു മാലിന്യമാണ് കോരയാര്‍പുഴയോരത്ത് നിക്ഷേപിക്കുന്നതെന്നിരിക്കെ ഇതൊന്നും ഭരണസമിതികള്‍ അറിഞ്ഞമട്ടില്ലാന്നതും പരിതാപകരമാണ്.
ഇതോടെ കോരയാര്‍പുഴയില്‍ പായലിനേക്കാള്‍ പ്ലാസ്റ്റിക്ക് മാലിന്യവും മനുഷ്യവിസര്‍ജ്യവും ചവറുകളുമായി മാറിയിട്ടും ഭരണകുടത്തിന്റെ നിസംഗതയാണ് അനുദിനം കോരയാര്‍പുഴയെ നാശത്തിലേക്കു തള്ളിനീക്കുന്നത്. ശക്തമായ മഴ ഉണ്ടാകുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ നിന്നുമൊഴികിയെത്തുന്ന മാലിന്യം പുഴയില്‍ അടിഞ്ഞുകൂടുകയാണ്. കോരയാറിന്റെ കൈവഴികളിലും മാലിന്യം നിറഞ്ഞതോടെ പുഴയുടെ ശക്തികുറഞ്ഞ് ഒഴുക്കും നിലച്ച മട്ടാണ്. പുഴയില്‍ പാഴ്‌ചെടികള്‍ നിറഞ്ഞതോടെ തടയണകളും നശിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് കോരയാര്‍പുഴയുടെ സംരക്ഷണത്തിനായി കോരയാര്‍ സംരക്ഷണസമിതിയും സന്നദ്ധസംഘടനകളും രംഗത്ത് വന്നിരുന്നുവെങ്കിലും പുഴയുടെ അവസ്ഥയില്‍ ഇവര്‍ നിസഹായരായ നിലയിലാണ്. ഇതിനെല്ലാം പുറമെയാ സമീപപ്രദേശങ്ങളിലുള്ള ഇറച്ചിക്കടകളില്‍നിന്ന് അറവുമാലിന്യങ്ങള്‍കൂടി തള്ളുന്നത്. ഫാക്ടറികളില്‍നിന്ന് മാലിന്യം ഒഴുകുന്നത് മീനുകള്‍ ചത്തുപൊങ്ങാനും ഇടയാക്കുന്നുണ്ട്.
കോരയാര്‍പുഴയുടെ പാര്‍ശ്വഭിത്തികള്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാന്‍ നടത്തിയ ശ്രമവും സാമൂഹ്യവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ചിരുന്നു. ജില്ലയുടെ കിഴക്കന്‍ പഞ്ചായത്തുകളിലെ കാര്‍ഷികാവശ്യത്തിനുള്ള വെള്ളവും കോരായാര്‍പുഴയെ ആശ്രയിച്ചാണ്. പുതുശ്ശേരി, എലപ്പുള്ളി, വടകരപ്പതി എന്നീ പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസും കൂടിയായ കോരയാര്‍പുഴയെ സംരക്ഷിക്കണമെന്ന ജനകീയവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."