റാഗിങ്: വിദ്യാര്‍ഥിനിയുടെ വായ്പ എഴുതിത്തള്ളണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തൊടുപുഴ: കര്‍ണാടകത്തിലെ എന്‍ജിനിയറിങ് കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ റാഗിങിന് ഇരയായി മരിച്ച വിദ്യാര്‍ഥിനി എടുത്ത വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കുമളി യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയില്‍ നിന്ന് മകളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത പീരുമേട് മുരിക്കടികരയില്‍ കൃഷ്ണന്റെ പരാതിയിലാണ് നടപടി.
കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റേതാണ് ഉത്തരവ്.
കമ്മിഷന്‍ ബാങ്ക് മാനേജരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മുഴുവന്‍ തുകയും എഴുതിത്തള്ളാനാവില്ലെന്നാണ് ബാങ്ക് നിലപാട്.
2009 ഏപ്രില്‍ മൂന്നിനാണ് കൃഷ്ണന്റെ മകള്‍ കര്‍ണാടക ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയറിംഗ് ടെക്‌നോളജിയില്‍ വിദ്യാര്‍ഥിനിയായിരിക്കെ മരിച്ചത്.
മുതലും പലിശയും ഉള്‍പ്പെടെ 2,45,000 രൂപ ബാങ്കില്‍ അടയ്ക്കാനുണ്ട്. പട്ടിക വര്‍ഗക്കാരായ രക്ഷകര്‍ത്താക്കള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനാവില്ലെന്ന വസ്തുത ബാങ്ക് കണക്കിലെടുക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
തുക എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തരവുണ്ടാകാന്‍ അധികൃതരില്‍ നിന്നും അനുവാദം വാങ്ങി നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ കുമളി യൂണിയന്‍ ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."