കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കകത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും
കാഞ്ഞങ്ങാട്: നഗരസഭാ പരിധിക്കകത്തെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി അടച്ചു പൂട്ടാനും ഇന്നലെ ചേര്‍ന്ന കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നിയമ നടപടികളുടെ തുടക്കമെന്നോണം നഗരത്തിലെ മൂന്നുപ്രധാന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചതായും ചെയര്‍മാന്‍ വി.വി രമേശന്‍ കൗണ്‍സിലിനെ അറിയിച്ചു.
ലൈസന്‍സ് പുതുക്കാന്‍ രണ്ടു തവണ നോട്ടിസ് അയച്ചിട്ടും പരിഗണിക്കാതിരുന്ന സ്ഥാപനങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു . കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഏരിയകള്‍ കാലക്രമേണ ഷോപ്പിങ് റൂമുകളാക്കിയ ധാരാളം കടകള്‍ ഉള്ളതായും ചെയര്‍മാന്‍ പറഞ്ഞു .
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നഗരസഭാ ചെയര്‍മാന്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ചെയര്‍മാന്‍ തള്ളിക്കളഞ്ഞു. അനധികൃത കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
ചരിത്രത്തില്‍ ഇടം നേടിയ മാന്തോപ്പ് മൈതാനിയെ ചരിത്ര പൈതൃകമാക്കി മാറ്റുന്നതിന് അവിടത്തെ ബസ് സ്റ്റോപ്പ് പൊളിച്ചു മാറ്റാനും കടകള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും യോഗം തീരുമാനിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്താല്‍ വഴിയോര കച്ചവടക്കാര്‍ക്ക് അനുമതി നല്‍കാനും അതിന് അപേക്ഷകള്‍ ലഭിച്ച 247 എണ്ണത്തില്‍ 165 എണ്ണത്തിന് അനുമതി നല്‍കിയതായും കൗണ്‍സിലില്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡിന് അനുവദിച്ച സ്ഥലം ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ അതുതിരിച്ചു പിടിക്കാനും ചുറ്റുമതില്‍ കെട്ടി തിരിക്കാനും തീരുമാനമായി.
മുനിസിപ്പല്‍ ഓഫിസില്‍ സോളാര്‍ വൈദ്യുതി സംവിധാനമാക്കും. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിങ് കെട്ടിടം പൊളിച്ചു മാറ്റി ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് പണിയും. നഗരസഭയില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ യോഗ്യതകള്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ പിരിച്ചുവിട്ടു യോഗ്യതയുള്ളവരെ നിയമിക്കാനും അതുപഠിക്കാനായി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്തില്‍ പഠിച്ചു റിപ്പോര്‍ട്ട് തേടാനും കൗണ്‍സില്‍ തീരുമാനിക്കുകയുണ്ടായി .
പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ തിയതിക്കനുസരിച്ചു തീരുമാനിക്കാനും ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും ഹൈ ടെക്ക് ആക്കി മാറ്റാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."