ബൈക്ക് കലുങ്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
വൈപ്പിന്‍: സംസ്ഥാന പാതയില്‍ ബൈക്ക് കലുങ്കിലിടിച്ച് ചാവക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നായരമ്പലം മാനാട്ട് പറമ്പ് പള്ളിക്ക് തെക്കുവശത്താണ് അപകടം നടന്നത്. തൃശൂര്‍ വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ സ്‌കൂളിനു സമീപം താമസിക്കുന്ന പച്ചാംപുള്ളി കൃപലാല്‍ സിങിന്റെ മകന്‍ പി.കെ സിനോജ് (25), സുഹൃത്ത് വലപ്പാട് വേളുഹൗസില്‍ ബാലചന്ദ്രന്റെ മകന്‍ വിഷ്ണുദാസ്(28) എന്നിവരാണ് മരിച്ചത്
. സിനോജ് ഓടിച്ചിരുന്ന ബൈക്ക് കലുങ്കിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് 20 മീറ്ററോളം അകലെ റോഡില്‍ തന്നെ വീഴുകയായിരുന്നു. ഈ ഭാഗത്ത് വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇടിയുടെ ശബ്ദം ആരും കേട്ടില്ല. അല്‍പ്പ സമയത്തിനുശേഷം അതുവഴി വന്ന ഞാറക്കല്‍ പൊലിസിന്റെ പട്രോളിങ് സംഘമാണ് ഇരുവരും റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
പിന്നീട് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. വലപ്പാട്ടെ കാര്‍ വര്‍ക്ക്‌ഷോപ്പിലെ മെക്കാനിക്കാണ് സിനോജ്, സുഹൃത്തായ വിഷ്ണു സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് വിദേശത്ത് നിന്നും നാട്ടിലെത്തിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."