മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഡല്‍ഹിയിലാണ് പ്രഖ്യാപനം നടത്തിയത്.
കൊല്ലം പുത്തന്‍തുറ സ്വദേശി കൊന്നയില്‍ രാജേന്ദ്ര വിലാസം ആര്‍. അജിത്തിനെ സംസ്ഥാനത്തെ മികച്ച ചെമ്മീന്‍ കര്‍ഷകനായും വയനാട് ചുണ്ടപ്പാടി സ്വദേശി സ്റ്റാര്‍ വുഡ് ഫാം സീബ് ഹൗസില്‍ അബ്ദുല്‍ റഷീദിനെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനായും തെരഞ്ഞെടുത്തു. മലപ്പുറം പടിഞ്ഞാറേക്കര സ്വദേശി കോമരത്ത് ഹൗസില്‍ കെ. നാരായണനാണ് സംസ്ഥാനത്തെ മികച്ച ഓരുജല മത്സ്യ കര്‍ഷകന്‍.
ഇടുക്കി തങ്കമണിയില്‍ വിളിഞ്ഞാലില്‍ ടോമി പീറ്ററിനെ മികച്ച നൂതന മത്സ്യക്കൃഷി നടപ്പാക്കിയ കര്‍ഷകനായി തെരഞ്ഞെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി കുമ്പിളുമൂട്ടില്‍ ഷേര്‍ളി ബാബുവാണ് മികച്ച സംസ്ഥാനതല അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍. എറണാകുളം മുക്കന്നൂര്‍ പഞ്ചായത്താണ് മത്സ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ പഞ്ചായത്ത്. മികച്ച മത്സ്യ കര്‍ഷകര്‍ക്കും പഞ്ചായത്തിനും 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. മികച്ച പ്രൊമോട്ടര്‍ക്ക് 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."