ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് ഇ.പി ജയരാജന്
തിരുവനന്തുപുരം: ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. കൊടുക്കാത്ത ഭൂമി കൊടുത്തു എന്നു പറഞ്ഞാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. കിന്‍ഫ്രയുടെ കൈവശം ഭൂമിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നു പറഞ്ഞു. അല്ലാതെ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന സ്ഥാപനമാണ് കിന്‍ഫ്ര. വ്യവസായം തുടങ്ങാന്‍ ആര്‍ക്കെങ്കിലും സ്ഥലം ആവശ്യമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. സ്ഥലം കിന്‍ഫ്രയുടെ കൈയിലുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന് പറഞ്ഞു.
എറണാകുളത്ത് കിന്‍ഫ്രയുടെ സ്ഥലും ബ്രൂവറിക്ക് വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിന് പങ്കുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്രയില്‍ 10 ഏക്കര്‍ ഭൂമ അനുവദിച്ചെന്നും ആരാണ് അത് അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."