HOME
DETAILS
MAL
എം.പിമാരെ കരിമ്പട്ടികയില്‍ പെടുത്തിയതിനെതിരേ ലബ്‌നാന്‍
backup
July 10 2019 | 21:07 PM
ബയ്‌റൂത്ത്: ലബ്‌നാന്‍ പാര്‍ലമെന്റിലെ രണ്ട് ഹിസ്ബുല്ല അംഗങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി ഉപരോധമേര്‍പ്പെടുത്തിയതിനെതിരേ ലബനാന്‍ പ്രസിഡന്റ് മിഷാല്‍ നഈം ഔന്‍.
ഇക്കാര്യത്തില്‍ യു.എസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
എം.പിമാരായ അമീന്‍ ശരീ, മുഹമ്മദ് റആദ് എന്നിവര്‍ക്കും ലബ്‌നാന്‍ സുരക്ഷാസേന കോ-ഓഡിനേറ്ററായ വാഫിഖ് സാദയ്ക്കുമെതിരേയാണ് യു.എസ് ഉപരോധമേര്‍പ്പെടുത്തിയത്.
ഇറാനുമായി ബന്ധമുള്ള സായുധ വിഭാഗമായ ഹിസ്ബുല്ല ലബ്‌നാനിലെ സഖ്യസര്‍ക്കാരില്‍ അംഗമാണ്. അതേസമയം യു.എസ് ഈ സംഘടനയെ ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. 1982ലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് ഹിസ്ബുല്ല രൂപീകരിക്കപ്പെട്ടത്. 2018ല്‍ 13 സീറ്റില്‍ വിജയിച്ച സംഘടനയ്ക്ക് മന്ത്രിസഭയില്‍ മൂന്ന് കാബിനറ്റ് പദവികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."