ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്; ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെമിനാർ സംഘടിപ്പിച്ചു
റിയാദ്: ഹിന്ദുത്വ ഭീകരതക്ക് മുൻപിൽ രാജ്യത്തിൻ്റെ മുഖമുടഞ്ഞു പോയ ബാബരി മസ്ജിദിൻ്റെ സ്മരണ നിലനിർത്തി ഡിസംബർ 6 ന് "ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് " എന്ന ശീർഷകത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെമിനാർ സംഘടിപ്പിച്ചു. വിദ്വേഷ രാഷ്ട്രീയത്തിനും, വർഗീയ ഫാഷിസത്തിനും, അക്രമണോത്സുക ഹിന്ദുത്തിനുമെതിരായി ഡിസംബർ 1 മുതൽ 31 വരെ നടത്തുന്ന "വർഗീയ വിരുദ്ധ കാംപയിൻ്റെ " ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഫാസിസ്റ്റു ഭരണ കാലത്തു ഇന്ത്യയിൽ ബാബരിയുടെ സ്മരണ നിലനിർത്തുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ബാധ്യതയും ഉത്തരവാദിത്വവുമാണെന്നും ഒരു മാസം നീണ്ടു നിൽക്കുന്ന കാംപയിനിലൂടെ ബാബരിയുടെ ഓർമ്മകൾ പുതു തലമുറക്ക് പകർന്ന് നൽകുകയാണ് ഉദ്ദേശമെന്നും സംഘാടകർ അറിയിച്ചു. ബാബരി മസ്ജിദിന്റെ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനർനിർമാണവും നീതിയും സാധ്യമാവുകയുള്ളൂവെന്നും, നവംബർ 9 അന്യായമായ കോടതി വിധിയിലൂടെ രാജ്യത്ത് നീതി തകർത്തെറിയപ്പെടുകയാണ് ഉണ്ടായതെന്ന് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിണൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ അഭിപ്രായപ്പെട്ടു.
ഫോറം കേരള ചാപ്റ്റർ പ്രസിഡൻ്റ് ഇൽയാസ് തിരൂർ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു.
ഫോറം സെക്രട്ടറിമാരായ അൻസാർ ആലപ്പുഴ, സൈദലവി ചുള്ളിയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹാരീസ് മണ്ണാർക്കാട്, അബ്ദുൽ റഹീം അരൂർ എന്നിവർ സംബന്ധിച്ചു.
വർഗീയ വിരുദ്ധ കാംപയിൻ്റെ ഭാഗമായി ബാബരിയുടെ ഓർമ്മകൾ നിലനിർത്താൻ ബാബരി ഓൺലൈൻ ക്വിസ്സ് പ്രോഗ്രാം, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. "ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് " എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളെ ഉൾപ്പെടുത്തി ടേബിൾ ടോക്ക്, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയ പൊതു പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."