HOME
DETAILS
MAL
കെ.ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു
backup
July 11 2019 | 09:07 AM
കൊച്ചി: ബന്ധുനിയമ വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ പി.കെ ഫിറോസ് നല്കിയ ഹരജി പിന്‍വലിച്ചു. ഹരജി രാഷ്ടിയ പ്രേരിത മാണെന്ന് നേരത്തേ കോടതി പ്രതികരിച്ചിരുന്നു. ഫിറോസ് നല്കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലന്‍സും കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.
ചട്ടങ്ങള്‍ മറികടന്ന് കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തിയെന്നായിരുന്നു പികെ ഫിറോസിന്റെ പരാതി. മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കെ ഡെപ്യൂട്ടേഷനില്‍ ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതായിരുന്നു പരാതിക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."