നെല്ലുവില ലഭിച്ചില്ല; കര്‍ഷകര്‍ ഭിക്ഷാ പാത്രവുമായി സമരത്തിന്
കുട്ടനാട്: പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചിട്ട് മൂന്നു മാസമായിട്ടും നെല്ലുവില കിട്ടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഭിക്ഷാപാത്രവുമായി സമരത്തിനിറങ്ങുന്നു. കേരളാ കര്‍ഷക യൂണിയന്‍ (എം) കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെയാണ് സമരം.
മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫിസിന് മുന്‍പില്‍ രാവിലെ 10.30 ന് നടക്കുന്ന സമരം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്യും. മദ്ധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിദ്യാര്‍ഥികളുടെ തുടര്‍പഠനംപോലും വില ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി.
കര്‍ഷകയൂണിയന്‍ സിബിച്ചന്‍ കാളാശേരി അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ജോണി പത്രോസ്, സാബു തോട്ടുങ്കല്‍, ജോസഫുകുട്ടി തുരുത്തേല്‍, സി.കെ ചെറിയാന്‍, സി.ടി തോമസ്, തോമസുകുട്ടി തൈത്തോട്ടം, ഷിബു ലൂക്കോസ്, ജോസ് ചുങ്കപ്പുര, ബൈജു തായങ്കരി, ബാബു വടക്കേക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."