HOME
DETAILS

ഇന്ത്യന്‍ കിരീടത്തിന് ഏഴഴക്

  
backup
September 29 2018 | 18:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4

ദുബൈ: ആവേശകരമായ മത്സരത്തിനൊടുവില്‍ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തി. കഴിഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ദുബൈയിലും കണ്ടത്. കഴിഞ്ഞ തവണ ഫൈനലില്‍ മത്സരിച്ചിരുന്ന ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ഇതോടെ ഇന്ത്യ ഏഴാം തവണയും ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ടു. 

അവസാനം വരെ നാടകീയത നിറഞ്ഞതായിരുന്നു ഫൈനല്‍. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ ഭാഗ്യത്തിന്റെ പിന്തുണകൊണ്ട് കൂടിയാണ് ജയിച്ചത്.
ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ കീഴടങ്ങിയത്. ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (121) കന്നി ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാ ഇന്നിങ്‌സിന് കരുത്തായത്.
117 പന്തില്‍ 12 ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ശതകം. ലിറ്റണിനെക്കൂടാതെ സൗമ്യ സര്‍ക്കാര്‍ (33), മെഹ്ദി ഹസന്‍ (32) എന്നിവര്‍ മാത്രമേ ബംഗ്ലാദേശ് നിരയില്‍ രണ്ടണ്ടക്കം കടന്നുള്ളൂ. സ്പിന്നര്‍മാരുടെ പ്രകടനവും തകര്‍പ്പന്‍ ഫീല്‍ഡിങുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു പേരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്. രണ്ടണ്ടു പേരെ ധോണിയും സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടണ്ടു വിക്കറ്റെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് നല്‍കിയത്.
ടീം സ്‌കോര്‍ 120ല്‍ വച്ച് ആദ്യ വിക്കറ്റ് നേടിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശിന് കടിഞ്ഞാണിടുകയായിരുന്നു. രണ്ടാമതെത്തി ഇംറുല്‍ ഖൈസ് 12 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. ചഹലിന്റെ പന്തില്‍ എല്‍. ബി യായിട്ടായിരുന്നു ഖൈസ് പുറത്തായത്. പിന്നീടെത്തിയ മുഷ്ഫിഖു റഹീമിനും ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കാനായില്ല. 9 പന്ത് നേരിട്ട താരം അഞ്ചു റണ്‍സുമായി പവലിയനിലേക്ക് തിരിച്ചു. പിന്നീടെത്തിയ മുഹമ്മദ് മിഥുനും കാര്യമായൊന്നും ചെയ്യാനായില്ല. നാലു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമായിരുന്നു മിഥുന്റെ സംഭാവന. 16 പന്ത് നേരിട്ട മുഹമ്മദുള്ളക്കും രണ്ടക്കം കാണാതെ പുറത്താകേണ്ടി വന്നു. നാലു റണ്‍സ് മാത്രമാണ് മുഹമ്മദുള്ള കൂട്ടിച്ചേര്‍ത്തത്. പിന്നീട് അല്‍പമെങ്കിലും പിടിച്ചു നിന്നത് സൗമ്യ സര്‍ക്കാറായിരുന്നു. 45 പന്ത് നേരിട്ട സൗമ്യ സര്‍ക്കാര്‍ 33 റണ്‍സ് സ്വന്തമാക്കി.
ബംഗ്ലാദേശ് നിരയിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മഷ്‌റഫെ മുര്‍തസ, നസ്മുല്‍ ഇസ്‌ലാം എന്നിവര്‍ ഏഴു റണ്‍സ് വീതം നേടി. രണ്ട് റണ്‍സുമായി മുസ്തഫിസുറഹ്മാന്‍ പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിനു ശേഷം ഇന്ത്യയുടെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 222 റണ്‍സില്‍ പിടിച്ചു കെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ധവാനെ സൗമ്യ സര്‍ക്കാര്‍ മടക്കി അയച്ചു. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിന് രണ്ട് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി തികക്കും മുമ്പ് രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ 100 ആകുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. മഷ്‌റഫെ മുര്‍തസ, നസ്മുല്‍ ഇസ്‌ലാം, മുസ്തഫിസുറഹ്മാന്‍ എന്നിവരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയുടെ മധ്യനിരയാണ് പിടിച്ചു നിന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago