കാലിക വിഷയങ്ങള്‍ക്കൊപ്പം സംഘടനക്ക് കരുത്തേകി എസ്.വൈ.എസ് സംസ്ഥാന ക്യാംപ്
കൊണ്ടോട്ടി: ആത്മീയതയുടെ ബോധനത്തിന് പുതിയ പാന്ഥാവും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും പകര്‍ന്ന് എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ്. കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി ഹെറിറ്റേജില്‍ 12 മണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാലിക വിഷയങ്ങളും സംഘടനാ കെട്ടുറപ്പിന്റെ ഉത്തരവാദിത്തങ്ങളും ചര്‍ച്ച ചെയ്താണ് സമാപിച്ചത്.
രാവിലെ 10.30ന് നടന്ന ബോധനം സെഷനില്‍ 'ബാധ്യത' വിഷയത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, 'കണ്ടെത്തല്‍' വിഷയത്തില്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന 'പഥം, പഥികര്‍' എന്ന സെഷനില്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നവരും 'കാര്യവും കരടും' സെഷനില്‍ പിണങ്ങോട് അബൂബക്കര്‍, എം.എം പരീത് എറണാകുളം എന്നിവരും സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന 'പുനഃപ്രവേശിക'യില്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ആസൂത്രണത്തിന് ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ബാഖവി മലയമ്മ, ഇബ്‌റാഹിം ഫൈസി പേരാല്‍ നേതൃത്വം നല്‍കി. 'കൈമാറ്റ'ത്തില്‍ കെ.എ റഹ്മാന്‍ ഫൈസിയും 'പ്രഖ്യാപനം' സെഷനില്‍ മുസ്തഫ മുണ്ടുപാറയും സംസാരിച്ചു. ജില്ലാ സെക്രട്ടറിമാര്‍ അവലോകനം നടത്തി.
വൈകിട്ട് ഏഴിന് കര്‍മ പദ്ധതി ഹംസ റഹ്മാനി കൊണ്ടിപറമ്പ് അവതരിപ്പിച്ചു. 'വഴിപിരിയും മുന്‍പ്' സെഷനില്‍ സലീം എടക്കര ആമുഖ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വഹിച്ചു. മജ്‌ലിസുന്നൂറിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബംബ്രാണ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, രായിന്‍കുട്ടി നീറാട് സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."