കിസാന്‍ സമ്മാന്‍ നിധിയില്‍ സംസ്ഥാനത്ത് ഇതുവരെ കൊടുത്തത് 409 കോടി
തിരുവനന്തപുരം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍) പദ്ധതി പ്രകാരം കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതുവരെ ആനുകൂല്യമായി വിതരണം ചെയ്തത് 409.97 കോടി രൂപ.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പി.എം കിസാന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 11,37,138 പേര്‍ക്കായി 227.42 കോടി രൂപ ആനുകൂല്യമായി സംസ്ഥാനത്ത് വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ 9,12,731 പേര്‍ക്കായി 152.55 കോടി രൂപയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും കൃഷിഭവനുകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്.
ജൂലൈ 15നു മുന്‍പ് ലഭിച്ച അര്‍ഹതരായവരുടെ അപേക്ഷകള്‍ 15നു മുന്‍പ് അപ്‌ലോഡ് ചെയ്താല്‍ മാത്രമേ 2019-20ലെ ആദ്യ ഗഡു തുക ലഭിക്കുകയുള്ളൂ എന്ന് കൃഷി ഭവനുകള്‍ക്ക് കൃഷിവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന രണ്ട് ഹെക്ടര്‍ ഭൂപരിധി നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കര്‍ഷകര്‍ക്കും അപേക്ഷിക്കുന്നതിനുള്ള അവസരമുണ്ട്.
അതേസമയം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 2018-19ല്‍ 17,539 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അഗ്രികള്‍ച്ചര്‍ അഡ്വാന്‍സ് ഇനത്തില്‍ 80,803 കോടി രൂപയും ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."