ഈ റമദാന്‍ മുതല്‍ പുണ്യങ്ങള്‍ക്കൊപ്പം പരിസര ശുചിത്വവും
കല്‍പ്പറ്റ: പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ പരിസര ശുചിത്വം കൂടി ഉറപ്പ് വരുത്താന്‍ ഗ്രീന്‍ പ്രോട്ടോകോളുമായി ശുചിത്വമിഷന്‍. ഇതിനായി മുസ്‌ലിം സംഘടനകളുടെ സംസ്ഥാന ഭാരവാഹികളടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിരുന്നു.
അതില്‍ നിന്നു ക്രോഡീകരിച്ച പദ്ധതികള്‍ സംസഥാനത്തെ മുഴുവന്‍ മുസ്‌ലിം ആരാധനാലയങ്ങളിലും ഇഫ്താര്‍ വിരുന്നുകളിലും പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് ശുചിത്വമിഷനും വിവിധ മഹല്ല് കമ്മിറ്റികളും മുസ് ലിം സംഘടനകളും. സംസ്ഥാനതല യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഇവയാണ്.
. നോമ്പു തറക്ക് ആഹാര പാനീയങ്ങള്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, ചില്ല്, സെറാമിക്‌സ് ഗ്ലാസുകളിലും പാത്രങ്ങളിലും സജ്ജീകരിക്കുക.
. ആവശ്യാനുസരണം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ജമാഅത്ത് കമ്മിറ്റികള്‍ നേരിട്ടോ വിശ്വാസികളില്‍ നിന്നും സംഭാവനകളായോ സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ സ്ഥിര ഉപയോഗത്തിനായി വാങ്ങി സൂക്ഷിക്കുക.
. പഴവര്‍ഗങ്ങള്‍, ലഘു ഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ചെറിയ പാത്രങ്ങള്‍, കിണ്ണങ്ങള്‍ ആവശ്യാനുസരണം സജ്ജീകരിക്കുക, ആഹാര ശേഷം പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെ കഴുകി വെക്കാന്‍ നിര്‍ദേശിക്കുന്നത് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായകമാണ്.
. ജമാഅത്ത് വക ഓഡിറ്റോറിയങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ സജ്ജീകരിക്കുക. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കുക.
. ജമാഅത്ത് വക ഓഡിറ്റോറിയങ്ങളില്‍ നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും പൊതു പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടത്തണം.
ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശങ്ങള്‍ ഭിത്തികളില്‍ ആലേഖനം ചെയ്യണം. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാരങ്ങള്‍ ചെയ്യുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. ഓഡിറ്റോറിയങ്ങളുടെ വാടക എഗ്രിമെന്റുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടുത്തുക, ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുക.
. പ്ലാസ്റ്റിക്കും ഡിസ്‌പോസിബിള്‍ വസ്തുക്കളും മനുഷ്യനും പ്രകൃതിക്കും വരുംതലമുറക്കും വിപത്തെന്ന സന്ദേശങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ഖുതുബകളില്‍ ഉള്‍പ്പെടുത്തുക.
. നോമ്പുതുറ, ഇഫ്താര്‍, തറാവീഹ് നിസ്‌കാരം, പെരുന്നാളാഘോഷം, നബിദിനാഘോഷം, ഉറൂസുകള്‍ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപൊതി വിതരണം വാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കുക, ഭക്ഷണം വാങ്ങാനെത്തുന്നവര്‍ സ്വന്തം പാത്രങ്ങള്‍ കൊണ്ടുവരുന്നതിന് ആഹ്വാനം ചെയ്യുക.
. റാലികള്‍, സമ്മേളനങ്ങള്‍, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കേണ്ടതും ആഹാര പാനീയങ്ങള്‍ പ്രകൃതി സൗഹൃദ പാത്രങ്ങളില്‍ ഇടവിട്ടുള്ള സ്ഥലങ്ങളില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ച് വിതരണം ചെയ്യേണ്ടതുമാണ്.
. റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ നിശ്ചിത ഇടങ്ങളില്‍ ആഹാര പാനീയങ്ങള്‍ വിതരണം നടത്തുന്ന സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ വെക്കേണ്ടതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുവാന്‍ മുന്‍കൂട്ടി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
. മദ്‌റസ കുട്ടികള്‍ക്ക് നിരന്തരം ഗ്രീന്‍പ്രോട്ടോകോള്‍ ക്ലാസുകള്‍ നല്‍കുക.
വൈകുന്നേരങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് നടത്തുന്ന ഖുര്‍ആന്‍ ക്ലാസുകളിലും മറ്റ് ക്ലാസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിപാതിക്കുക.
. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും അറബിക് കോളജുകളിലും മദ്‌റസകളിലും ജമാഅത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌കൂളുകളിലും കോളജുകളിലും ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ്, ബയോഗ്യാസ് ആക്കി മാറ്റുന്നതിനുള്ള ഉപാധികള്‍ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സേവനം പ്രയോജനപ്പെടുത്തി സ്ഥാപിക്കുക.
. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ കഴുകി വൃത്തിയാക്കി ഉണക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ പുനചംക്രമണത്തിനായി നല്‍കുക.
. അനുഷ്ഠാനങ്ങള്‍ക്കായി നാം സംഘടിപ്പിക്കുന്ന ഓരോ പരിപാടികളും പ്രകൃതിയെ നശിപ്പിക്കാത്ത വിധം നടത്തുന്നതിന് വ്യാപകമായ പ്രചാരണം വീടുവീടാന്തരം നടത്തുക. പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരായി മാറുക.
നമ്മുടെ പ്രവൃത്തികള്‍ മണ്ണിനും മറ്റ് മനുഷ്യര്‍ക്കും വരും തലമുറക്കും ദോഷം വരാത്ത രീതിയില്‍ നടപ്പിലാക്കുക.
. ആരാധനാലയങ്ങള്‍ വൃത്തിയുടെയും വിശുദ്ധിയുടെയും ഇടങ്ങളാണ്. അവിടം എപ്പോഴും മാലിന്യ മുക്തമാക്കി സംരക്ഷിക്കുക. ഹരിതാഭമായ മനസ്സുകള്‍ക്കെ ഹരിത കേരളം സൃഷ്ടിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."