ഇംഗ്ലണ്ട് ഫൈനലില്‍
ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു
ഇംഗ്ലണ്ടിന്റെ നാലാം ഫൈനല്‍
ലണ്ടന്‍: ലോകകപ്പിലെ ര@ണ്ടാം സെമി ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരേ ഇംഗ്ല@ണ്ടിന് എട്ട് വിക്കറ്റിന്റെ ജയം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയക്ക് 49 ഓവറില്‍ 223 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസ് ബാറ്റിങ്‌നിരയെ പിടിച്ച് കെട്ടിയ ഇംഗ്ലണ്ട് താരങ്ങളാണ് കൂടുതല്‍ റണ്‍സ് നേടുന്നതില്‍ നിന്ന് കംഗാരുക്കളെ തടഞ്ഞത്. മത്സരത്തില്‍ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ച് പുറത്തായതോടെ കാര്യങ്ങള്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു. ഫോമിലുള്ള ഡേവിഡ് വാര്‍ണര്‍ കൂടി പിന്നാലെ മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലാവുകയും ചെയ്തു. എന്തെങ്കിലും ആലോചിക്കും മുമ്പേ പകരക്കാരനായിറങ്ങിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും പുറത്തായി.
മൂന്നിന് വിക്കറ്റിന് 14 റണ്‍സ് എന്ന നിലയില്‍ പതറിയ ഓസീസിനെ പിന്നീട് മുന്നോട്ട് കൊണ്ടുപോയത് സ്റ്റീവ് സ്മിത്താണ്. അലക്‌സ് കാരി ഒരിക്കല്‍ കൂടി മികച്ച ഇന്നിങ്‌സുമായി സ്മിത്തിനൊപ്പം നിന്നു. സ്മിത്ത് 119 പന്തില്‍ 85 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. 70 പന്തില്‍ 46 റണ്‍സെടുത്താണ് കാരി പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു തവണ പോലും ആസ്‌ത്രേലിയക്ക് ആശ്വാസത്തിനുള്ള വക നല്‍കിയില്ല. മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ട് അതിവേഗം റണ്‍സ് കണ്ടെത്തി. സ്‌കോര്‍ ബോര്‍ഡില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ ബി ആയി ബൈറിസ്റ്റോ മടങ്ങി. സ്‌കോര്‍ 147 ല്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും വീണു. 65 പന്തില്‍ 85 റണ്‍സുമായി ജേസണ്‍ റോയിയെയാണ് രണ്ടാമത്‌നഷ്ടമായത്. പിന്നീടെത്തിയ ജോ റൂട്ടും ഇയാന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് നേരിടും.
വിവാദമായി ജേസണ്‍ റോയിയുടെ പുറത്താകല്‍
ഇംഗ്ലണ്ടിനെ് കുതിപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ജേസണ്‍ റോയ് സെഞ്ചുറിക്കരികില്‍ വീണത് വിവാദമായി.
അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ തെറ്റായ തീരുമാനത്തിലാണ് താരം പുറത്തായത്. 65 പന്തില്‍നിന്ന് 85 റണ്‍സ് നേടി ഇംഗ്ലണ്ടിനെ വലിയ വിജയത്തിലേക്ക് നയിക്കുകയായിരുന്ന റോയിയെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലെക്‌സ് കാറെ പിടിച്ച് പുറത്തായതായി ധര്‍മസേന വിധിക്കുകയായിരുന്നു. താരത്തിന്റെ ബാറ്റില്‍ പന്ത് കൊള്ളാതെയായിരുന്നു അമ്പയര്‍ ഔട്ട് വിധിച്ചത്. എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജേസണ്‍ റോയ് ഗ്രൗണ്ടില്‍നിന്ന് പുറത്ത് പോകാതെ നിന്നപ്പോള്‍ അമ്പയര്‍ മറിയസ് എറാസ്മസ് ഇടപെട്ട് പവലിയനിലേക്ക് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. റോയിയെ ഔട്ട് വിധിച്ച ശേഷം ധര്‍മസേന ടി.വി ചിഹ്നം കാണിച്ചത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. ജോണി ബൈര്‍സ്റ്റോ ഇംഗ്ലണ്ടണ്ടിന്റെ ഏക റിവ്യു ഉപയോഗിച്ച് നഷ്ടപ്പെടുത്തിയതിനാല്‍ റോയിക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാനും ആയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."