ജാതിക്കലാപം: സഹാറന്‍പൂരില്‍ നിരോധനാജ്ഞ
ന്യൂഡല്‍ഹി: ജാതിക്കലാപമുണ്ടായ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിരോധനാജ്ഞ പ്രഖായാപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ദലിതരം സവര്‍ രജപുത് വിഭാഗവും മമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെടുകയും ഇരുപതിലേറെ ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സഹാറന്‍പൂരിലെ ഇന്റര്‍നെറ്റ് സംവിധാനവും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കലാപത്തിന് കാരണക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ഈ മാസം അഞ്ചിനാണ് സഹാറന്‍പൂരില്‍ ജാതിസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ദലിതരുടെ വീടുകളും വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ഞായറാഴ്ച ഡല്‍ഹിയില്‍ കൂറ്റന്‍ ദലിത്പ്രക്ഷോഭവും നടക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസത്തെയും ഇന്നലത്തെയും അക്രമസംഭവങ്ങള്‍. മൂന്നാഴ്ചയ്ക്കിടെ ദലിതുകള്‍ക്കു നേരെ രജ്പുത്താക്കൂര്‍ വിഭാഗങ്ങള്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യു.പി സര്‍ക്കാര്‍ രണ്ടുമുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് എന്‍.പി.സിങ്, സഹാറന്‍പൂര്‍ സീനിയര്‍ പൊലിസ് സൂപ്രണ്ട് സുഭാഷ്ചന്ദ്ര ദുബെ എന്നിവരെയാണ് സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അക്രമത്തില്‍ കൊല്ലപ്പെട്ട ആശിഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."