HOME
DETAILS

ശബരിമല യുവതീ പ്രവേശനം: നിയമം  കൊണ്ടുവരുമെന്ന് യു.ഡി.എഫ്

  
backup
December 10, 2020 | 3:18 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ശബരിമല യുവതീ പ്രവേശനം പ്രചാരണായുധമാക്കി യു.ഡി.എഫ്. 
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികളുടെ വികാരം മാനിച്ച് യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. 
ഇതിനു പുറമേ മധ്യകേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവും തുടര്‍ന്നു നടന്ന പ്രതിഷേധങ്ങളും ഓര്‍മപ്പെടുത്തി യു.ഡി.എഫിന്റെ പേരിലുള്ള ലഘുലേഖകളുടെ വിതരണവും നടക്കുന്നുണ്ട്. 
'നമുക്ക് മറക്കാനാകുമോ ' എന്ന തലക്കെട്ടോടെ  വാര്‍ഡുകളിലും ഡിവിഷനുകളിലും വിതരണം ചെയ്യുന്ന ലഘുലേഖയില്‍ സി.പി.എം നേതാക്കളും മന്ത്രിമാരും  ശബരിമല സമരങ്ങള്‍ നടന്ന സമയത്തു നടത്തിയ പ്രസംഗങ്ങളിലെ  പ്രസക്ത ഭാഗങ്ങള്‍ പേരു പരാമര്‍ശിക്കാതെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 
ഇന്നു വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലും 14ന് വോട്ടെടുപ്പ് നടക്കേണ്ട മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് പ്രയോജനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട് യു.ഡി.എഫ് ഹൈജാക്ക് ചെയ്തത്. 
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളായിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം. 
എന്നാല്‍ രണ്ടാംഘട്ടത്തിലേക്കെത്തിയപ്പോള്‍  ശബരിമല വിഷയം കൂടി ഏറ്റെടുത്ത് ഒരേ സമയം എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രം പയറ്റുകയാണ് യു.ഡി.എഫ്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  3 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  3 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  3 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  3 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  3 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  3 days ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  3 days ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  3 days ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  3 days ago