HOME
DETAILS

ആലങ്കോട് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി

  
Web Desk
May 25 2017 | 20:05 PM

%e0%b4%86%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d

ചങ്ങരംകുളം: സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനാകുകയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക  പരിപാടികളില്‍ പോലും വിലക്കുമുള്ള വ്യക്തിയെ പൊന്നാനി അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാനുള്ള നീക്കത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. മുന്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്ന ഇയാള്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട വീട്ടിലെ വേലക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്ത്രീ പ്രസവിക്കുകയും ചെയ്ത കേസില്‍ കുറ്റാരോപിതനായിരിക്കെ അര്‍ബന്‍ ബാങ്ക് ഡയറക്ടറാക്കാന്‍ ചില ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും ആലങ്കോട് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയോട് ചര്‍ച്ച ചെയ്യാതെയുമാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയത്.
പാര്‍ട്ടിക്ക് ഇത്രയും അധികം നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായി ആരോപിക്കുന്ന വ്യക്തിയെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബാങ്ക് ഡയറക്ടര്‍ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളില്‍ നിന്നും വിട്ടു നില്‍ക്കാനും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു. പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കെ പ്രതി ഒളിവില്‍ പോയതാണെന്നും ശേഷം ഹൈക്കോടതി വഴി ജാമ്യം കിട്ടിയതാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.  തുടര്‍ന്ന് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ബാങ്ക് ഡയറക്ടറാകാനുമുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ ബാങ്ക് ഉപരോധം അടക്കം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റിനേയും കെ.പി.സി.സി പ്രസിഡന്റിനേയും സമീപിക്കുമെന്നും ചങ്ങരംകുളം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഷംസുദ്ധീന്‍ മാന്തടം, ദലിത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എ.പി ചന്ദ്രന്‍, ആലങ്കോട് പഞ്ചായത്ത് കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി എന്‍.വി സുബൈര്‍, കെ. ബിജു മാന്തടം, ദലിത് കോണ്‍ഗ്രസ് വാര്‍ഡ് ജന.സെക്രട്ടറി കെ.പി അജീഷ് , ദലിത് കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി കെ.പി ശങ്കരന്‍ എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  5 days ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  5 days ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  5 days ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  5 days ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  5 days ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  5 days ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  5 days ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  5 days ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  5 days ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  5 days ago