HOME
DETAILS
MAL
കൊണ്ടോട്ടി മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നു
backup
May 25 2017 | 20:05 PM
കൊണ്ടോട്ടി: മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി സാക്ഷാല്ക്കാരമാവുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വൈദ്യുതിയില്ലാത്ത 1134 വീടുകളിലാണ് ഇത്തവണ വെളിച്ചമെത്തിക്കുന്നത്. മണ്ഡലത്തില്‍ 24 കിലോ മീറ്ററില്‍ കണക്ഷന് ലൈനായി ഒരു കോടി 23 ലക്ഷം ചെലവഴിച്ചു. വൈദ്യുതി ജീവനക്കാരും ട്രേഡ് യൂനിയനും ചേര്‍ന്ന് 17 വീടുകള്‍ വയറിങ് ചെയ്തു കൊടുക്കുകയും ചെയ്തു.
ടി.വി ഇബ്രാഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഇതിനു വേണ്ടി മാത്രം അനുവദിച്ചത്. നഗരസഭ എട്ട് ലക്ഷം രൂപയും വാഴയൂര്‍ പഞ്ചായത്ത് ഒരു ലക്ഷം രൂപയും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."