വെളിച്ചം തേടി ഗുരുസന്നിധിയില്‍ യൂത്ത്‌ലീഗ് റമദാന്‍ കാംപയിന്‍ 30 മുതല്‍
മലപ്പുറം: മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കാംപയിന്‍ 30 മുതല്‍ ജൂണ്‍ 20 വരെ നടക്കും. വെളിച്ചം തേടി ഗുരുസന്നിധിയില്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന കാംപയിന്‍ പ്രഖ്യാപന സംഗമം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജില്ല മുതല്‍ ശാഖവരെയുളള യൂത്ത്‌ലീഗ് കമ്മിറ്റികളിലെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് കാംപയിനില്‍ പങ്കാളികളാവേണ്ടത്. റമദാന്‍ സ്വയം നവീകരണത്തിനുള്ള അവസരങ്ങളാക്കി മാറ്റി കേരളത്തിലെ പ്രധാന മത പണ്ഡിതരുടേയും ആത്മീയ നേതാക്കളുടേയും സന്നിധിയില്‍ ഒത്തുചേരുന്ന ആയിരം സഭകള്‍ സംഘടിപ്പിക്കും.
ആത്മ ശുദ്ധീകരണത്തിനുളള വഴി കണ്ടെത്തുകയാണ് കാംപയിന്റെ ലക്ഷ്യം. ജില്ലയിലെ യൂത്ത് ലീഗ് ഘടകത്തില്‍ എഴുപതിനായിരത്തോളം വരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ അതാത് മേഖലയിലെ ഗുരു സന്നിധിയിലെത്തും.
ജില്ലാ തലത്തിലും മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും രണ്ടുവീതം സഭകളും ശാഖാതലത്തില്‍ ഒരു സഭയുമാണ് നടത്തുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ വിഷയാവതരണം നടത്തി.യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്, കുറുക്കോളി മൊയ്തീന്‍, സലീം കുരുവമ്പലം, അഷ്‌റഫ് കോക്കൂര്‍ സംസാരിച്ചു.
വി.കെ.എം ഷാഫി, എന്‍.കെ അഫ്‌സല്‍ റഹ് മാന്‍, അബ്ദുല്‍ ഹഖ്, ബാവ വിസപ്പടി, കെ.എന്‍.എ ഷാനവാസ്, പി.കെ നവാസ്, നഹാസ് പാറക്കല്‍, നൗഷാദലി സി.ടി, മുഹ്‌യുദ്ദീന്‍ അലി, ഷറഫുദ്ദീന്‍ കൊടക്കാടന്‍, അഷ്‌റഫ് പാറച്ചോടന്‍, എം.പി ഇബ്രാഹിം, പനയത്തില്‍ ജാഫര്‍, ഹക്കീം കോല്‍മണ്ണ, എം അബ്ദുറഹിമാന്‍കുട്ടി, സി അസീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."