ഇന്ത്യന്‍ ആരാധകരുടെ പിന്തുണതേടി കെയ്ന്‍ വില്യംസണ്‍
മാഞ്ചസ്റ്റര്‍: സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
നാളെ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ ആരാധകര്‍ പിന്തുണക്കണമെന്ന ആവശ്യവുമായിട്ടാണ് കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ദുഃഖത്തില്‍ പങ്ക് ചെരുന്നുവെന്നും മത്സരത്തിലെ നീതിയാണ് തോല്‍വിയും ജയവുമെന്നായിരുന്നു വില്യംസണിന്റെ പ്രതികരണം. സെമിയില്‍ ഇന്ത്യയുടെ വഴിയടച്ചെങ്കിലും തങ്ങളോട് ഇന്ത്യന്‍ ആരാധകര്‍ക്കു കൂടുതല്‍ ദേഷ്യമുണ്ട@ാവില്ലെന്നാണ് കരുതുന്നതെന്നും വില്യംസണ്‍ മത്സരത്തിന് ശേഷം പറഞ്ഞു.
ഇന്ത്യന്‍ ആരാധകര്‍ നാളെനടക്കുന്ന ഫൈനലില്‍ തങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള പാഷന്‍ എത്രത്തോളം വലുതാണെന്ന് അറിയാം.
ഈ ഗെയിം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ത്യന്‍ ടീമിന് ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്- വില്യംസണ്‍ പറഞ്ഞു. ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനമാണ് ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവലിന്റെ കാരണമെന്ന് വില്യംസണ്‍ ചൂ@ണ്ടിക്കാട്ടി. ഇന്ത്യ ലോകോത്തര ടീമാണ്. പക്ഷെ ഇതു ക്രിക്കറ്റിന്റെ സ്വഭാവമാണ്. പ്രവചിക്കാന്‍ കഴിയാത്തതാണ് ഈ ഗെയിം.
ഏകദിനമായാലും ടി20യായും ടെസ്റ്റായാലും ഇത് തന്നെയാണ് സ്ഥിതി. സെമി ഫൈനല്‍, ഫൈനല്‍ ഇവയില്‍ ഏതുമാവട്ടെ ഒരു കാര്യവും ടീമിന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കിവീസ് നായകന്‍ പറഞ്ഞു. നിരവധി മികച്ച കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അത്രയും ശക്തമായ ടീമായതിനാലാണ് അവര്‍ റാങ്കിങില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും വില്യംസണ്‍ വിശദമാക്കി. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."