മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷം ടൂറിസം പദ്ധതി സമര്‍പ്പണവും സാംസ്കാരിക കൂട്ടായ്മയും
മലപ്പുറം: മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 29 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ടൂറിസം പദ്ധതി ശിലാസ്ഥാപനവും സാസ്കാരിക കൂട്ടായ്മയും നടക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനവും പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന് അധ്യക്ഷനാകും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി വാസുദേവന്‍ നായര്‍ ആമുഖഭാഷണം നടത്തും. തുഞ്ചന്‍ പറമ്പില്‍ രണ്ട് കോടി ചെലവിട്ട് നടത്തുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതിക്കാണ് മുഖ്യമന്ത്രി തറക്കില്ലിടുന്നത്.
തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. സാംസ്കാരിക-പട്ടികജാതിപട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ ബാലന്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, സി മമ്മൂട്ടി എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, കേരള സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന്, സാഹിത്യകാരന് സി രാധാകൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."