പീഡനം ശ്രമം: പെണ്‍കുട്ടി കോടതിയിലേക്ക്
കണ്ണൂര്‍: പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടി കോടതിയിലേക്ക്. ഹോട്ടലില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് വിലക്കുകയും വധഭീഷണി ഉയര്‍ന്നിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന ടി. നികേഷാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യവും മറ്റ് തെളിവുകളും ഉണ്ടായിട്ടും റിമാന്റിലായ പ്രതിക്ക് ഉടന്‍ ജാമ്യം ലഭിച്ചു.
പുറത്തിറങ്ങിയ പ്രതി വധഭീഷണി ഉയര്‍ത്തുകയും അക്രമിക്കുകയും ചെയ്തെന്നും ഇതിനെതിരേ പയ്യന്നൂര്‍ സി.ഐക്ക് പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. വനിതാ കമ്മിഷനും വനിതാ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂര്‍ സി.ഐയെയും ഡിവൈ.എസ്.പിയെയും ജില്ലാ പൊലിസ് മേധാവിയെയും പ്രതിചേര്‍ത്ത് കോടതിയില്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.എം ദിലീപ്, ഇ. പ്രതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."