പുതിയ റേഷന്‍ കാര്‍ഡില്‍ തിരിമറി; ബി.പി.എല്‍ കാര്‍ഡുകള്‍ എ.പി.എല്ലായി അര്‍ഹരായവരെ തഴഞ്ഞതില്‍ വന്‍ പ്രതിഷേധം
കരുനാഗപ്പള്ളി: പുതിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയവര്‍ ഞെട്ടി. ബി.പി.എല്‍ കാര്‍ഡുകളൊക്കെ എ.പി.എല്‍ ആയതോടെ ആകെ കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളും നിലയ്ക്കുന്ന മട്ടാണ്. തഴവ ഗ്രാമപഞ്ചായത്തിന്റെ വിവിധ വര്‍ഡുകളില്‍ വിതരണം ചെയ്ത പുതിയ റേഷന്‍ കാര്‍ഡുകളിലാണ് അര്‍ഹരായവരെ വെട്ടിനിരത്തി ബി.പി.എല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതയുള്ള പരാതി. മാസങ്ങള്‍ പിന്നിട്ട് നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് റേഷന്‍കാര്‍ഡ് വിതരണം ചെയ്തത്. സര്‍വേ നടത്തിയതില്‍ പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു.
ഇതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരവും നല്‍കി. പലയിടങ്ങളിലും മണിക്കൂറുകളോളം ക്യൂ നിന്ന് ഉന്തിലും തള്ളിലും പെട്ട് പലര്‍ക്കും പരുക്ക് പറ്റിയത് മാത്രം മിച്ചമായി. അര്‍ഹതയുള്ള ബി.പി.എല്‍കാരെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ റേഷന്‍ കാര്‍ഡില്‍ വ്യാപകമായ തിരിമറി നടത്തിയതായി ആരോപണവും ഇതോടെ ഉയരുകയാണ്.
തഴവ കടത്തൂര്‍ 20-ാം വാര്‍ഡില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ ഏറെയും കൂലിവേല ചെയ്യുന്നവരാണ്. കശുവണ്ടി മേഘല, കയര്‍പിരി തൊഴിലാളി, ചുമട്ട് തെഴിലാളികള്‍ ,വികലാംഗര്‍, മാരക രോഗത്തിന് അടിമപ്പെട്ട് കഴിയുന്നവര്‍ തുടങ്ങിയ കാര്‍ഡുടമകള്‍ ഏറെയുള്ള വാര്‍ഡ് ആണ് ഇത്.
ഏറേപ്പേരും മൂന്ന്‌സെന്റ് വസ്തുവില്‍ ചെറിയ കൂരയില്‍ തമസിക്കുന്നവരും. ഇത്തരത്തിലുള്ളവരെ ഒഴിവാക്കിയ നടപടി പുനര്‍അന്വേഷണം നടത്തി അര്‍ഹതപ്പെട്ടവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. ഈ വാര്‍ഡില്‍ അര്‍ഹരല്ലാത്ത ഒരു പാട് കുടുബംങ്ങളെ ചില രാഷ്ടീയ പാര്‍ട്ടിയുടെ നേതാക്കന്മാരുടെ ഒത്താശയോടെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും പരിശോധനയില്‍ വ്യക്തമാണ്.
അര്‍ഹരല്ലാത്തവരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്നു ഉടന്‍ ഒഴിവാക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."