ദാരിദ്ര്യം അകറ്റാന്‍ തദ്ദേശീയ ചരക്കുകള്‍ വാങ്ങൂ: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ പാവങ്ങളെ രക്ഷിക്കാന്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ വാങ്ങൂയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലാണ് മോദിയുടെ ഈ നിര്‍ദേശം.
''മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍, നമ്മള്‍ വാങ്ങുന്ന ഓരോ ഉല്‍പന്നങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണെന്ന് ഉറപ്പാക്കണം. അതിലൂടെ കഷ്ടപ്പെട്ട് പണിയെടുക്കുന്ന പാവങ്ങളെ സഹായിക്കാന്‍ നമുക്കാവും. ഇത് മഹാത്മാ ഗാന്ധിയുടെ ആപ്തവാക്യമാണ്, ഇതാണ് ജനങ്ങളെ ഗാന്ധിജി മനസ്സിലാക്കാന്‍ ശ്രമിച്ചത്. പാവങ്ങളുടെ ജീവിതം എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''- മോദി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനും ശക്തമായ പോരാട്ടത്തിനു നേതൃത്വം നല്‍കാനും ഗാന്ധിജിക്കായി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നുവെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."