ഉംറക്കെത്തിയ ഭാര്യയെയും ബന്ധുക്കളെയും മദീനയിലേക്ക് യാത്രയാക്കി റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ചു മരിച്ചു
മക്ക: ഉംറക്കെത്തിയ ഭാര്യയെയും ബന്ധുക്കളെയും മദീനയിലേക്ക് യാത്രയാക്കി തിരിച്ചു പോകുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ നെന്മിനി ഉപ്പങ്ങല് ചോലയിലെ പരേതനായ സൂപ്പിയുടെ മകന് പിലാക്കല്‍ അലവി (55) യാണ് റോഡ് മുറിച്ചു കടക്കുന്നതിടെ മരിച്ചത്.
ഉംറ തീര്‍ത്ഥാടനത്തിനെത്തിയ അലവിയുടെ ഭാര്യ ആമിന, സഹോദരന്, ഭാര്യ എന്നിവരോടൊപ്പം മദീനയിലേക്ക് പുറപ്പെട്ട വാഹനത്തില്‍ നിന്നിറങ്ങി ജോലി സ്ഥലമായ ഉദൈദിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം.
ഈ മാസം പതിനേഴിനാണ് അലവിയുടെ ഭാര്യയും ബന്ധുക്കളും ഉംറക്കെത്തിയത്. മക്കള്‍: ഹസ്നത്ത്, ഹാരിസ്, ഹന്ന, തസ്നി, മരുമക്കള്‍: ജലീല്‍ വെട്ടത്തൂര്‍, റാബിയ മക്കരപറമ്പ്, ഖുലൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കാനുള്ള ഒരുക്കത്തിലാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."