HOME
DETAILS

റിയാദില്‍ ലേബര്‍ ഓഫീസറെ വിദേശികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജ്ജിതം

  
backup
September 30 2018 | 16:09 PM

5646456456453123


റിയാദ്: സഊദിയിലെ റിയാദില്‍ തൊഴില്‍ നിയമ ലംഘനം കണ്ടെത്തിയ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച്ച രാത്രിയോടെയാണ് റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ തൊഴില്‍ നിയമ ലംഘന പരിശോധനക്കിടെ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥനെ നാലു വിദേശികള്‍ ചേര്‍ന്ന് കുത്തിപ്പരുക്കേല്‍പിച്ചത്.

വിദേശികളുടെ ഭാഗത്ത് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഉദ്യോഗസ്ഥനെ നിയമ ലംഘകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു ചിലര്‍ നിരീക്ഷണത്തിലുമാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് തൊഴില്‍ സാമൂഹ്യ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിന് രഹസ്യ അന്വേഷണവും വ്യാപകമായ റെയ്ഡും നടക്കുന്നുണ്ട്. പൊലിസുമായി സഹകരിച്ച് അക്രമികളെ പിടികൂടാന്‍ നടപടികള്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു.

പുതിയ സംഭവത്തോടെ ബത്ഹ മേഖലയില്‍ പൊലിസും തൊഴില്‍ മന്ത്രാലയവും രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്. തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയും ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്ല അബൂസ്‌നൈനും ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago