സഊദിയിൽ വിദേശികളടക്കം മുഴുവൻ ആളുകൾക്കും 2021 മൂന്നാം പാദത്തോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകും; വിതരണം മൂന്ന് ഘട്ടമായി
റിയാദ്: സഊദിയിൽ കൊവിഡിനെതിരെ വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി. ഫൈസർ വാക്‌സിൻ അടുത്ത ദിവസങ്ങളിൽ തന്നെ രാജ്യത്തെത്തുമെന്നും വിതരണം തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസർ വാക്‌സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച കൂടുതൽ വ്യക്തത സഊദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. അടുത്ത വർഷം മൂന്നാം പാദത്തോടെ തുടങ്ങുന്ന മൂന്നാം ഘട്ടത്തിലാണ് മുഴുവൻ ആളുകളിലേക്കും വൈറസ് വാക്‌സിൻ എത്തുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
الصحة توضح الفئة المستهدفة للقاح كورونا "فايزر"في المرحلة الأولى حتى نهاية الربع الأول من 2021م:
— أخبار السعودية (@SaudiNews50) December 10, 2020
-ممن هم فوق ٦٥ سنة
-الممارسين الصحيين
-الأشخاص الذين لديهم سمنة مفرطة
-من لديهم نقص في المناعة
-من لديهم أمراض مزمنة
ഈ മാസാവസാനം ആരംഭിക്കുന്ന ഒന്നാം ഘട്ടം 2021 ആദ്യ പാദാവസാനം വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇക്കാലയളവിലുള്ള ഒന്നാം ഘട്ടത്തിൽ 65 വയസിനു മുകളിലുള്ളവർ, ആരോഗ്യ മേഖല ജീവനക്കാർ, പൊണ്ണത്തടിക്കാർ, രോഗപ്രതിരോധശേഷിയില്ലാത്തവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുക.
2021 രണ്ടാം പാദം അവസാനം വരെ നീണ്ടു നിൽക്കുന്ന രണ്ടാം ഘട്ടത്തിൽ അൻപത് വയസിനു മുകളിലുള്ളവർക്കും ആസ്ത്മ, പ്രമേഹം, വൃക്ക രോഗികൾ , ഹൃദ്രോഗം, ശ്വാസകോശരോഗം, ക്യാൻസർ രോഗികൾ തുടങ്ങി വിട്ടുമാറാത്ത രോഗമുള്ളവർക്കുമാണ് കൊറോണ വാക്‌സിൻ നൽകുക.
«#الصحة» تكشف آلية تطعيم لقاح #كورونا #عاجل #عكاظ #ان_تكون_اولا #تطبيق_عكاظ@SaudiMOHhttps://t.co/G63NoYcjny
— عكاظ (@OKAZ_online) December 10, 2020
2021 മൂന്നാം പാദത്തിൽ മുഴുവൻ പൊതു, സ്വകാര്യ മേഖല ജീവനക്കാർക്കും വാക്‌സിൻ ലഭ്യമാകും. അധ്യാപകർക്ക് അടുത്ത വർഷം ജൂലൈ മാസത്തോടെ വാക്‌സിൻ നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം പാദത്തോടെ രാജ്യത്ത് എല്ലാവർക്കും നൽകാവുന്ന തരത്തിൽ മതിയായ അളവിൽ വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്നും സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി നൽകുമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ എല്ലാവരിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നുവെന്ന്
ഉറപ്പാക്കുന്നതടക്കം വാക്‌സിൻ നടപടികൾക്കായി പ്രത്യേക ആസ്ഥാനം തുറക്കും.
അതേസമയം, കൊവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ രക്ത ദാനത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഒരേ സമയം കൊറോണ വാക്‌സിനും സീസണൽ ഫ്ലൂ വാക്‌സിനും സ്വീകരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാൽ, ഓരോ വാക്‌സിന്റെയും പാർശ്വഫലങ്ങൾ മനസിലാക്കുന്നതിന് ഇത് മൂലം സാധിക്കുകയിലെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."