മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന രാസവസ്തു പിടികൂടി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അത്യന്തം മാരകമായ മനുഷ്യനിര്‍മിത രാസവസ്തു പിടിച്ചെടുത്തു. 40 ലക്ഷം മുതല്‍ 50 ലക്ഷം വരെ ആളുകളെ കൂട്ടത്തോടെ കൊലപ്പെടുത്താന്‍ കഴിയുന്ന ഒന്‍പത് കിലോ ഫെന്റാനൈല്‍ എന്ന രാസവസ്തുവാണ് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്‍ഡോറില്‍ അനധികൃതമായ രീതിയില്‍ പ്രവര്‍ത്തിച്ച ലാബില്‍ നിന്നാണ് രാസവസ്തു പിടിച്ചെടുത്തത്. രാസായുധമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇത്. ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ ഒരാഴ്ച നീണ്ടുനിന്ന നിരീക്ഷണത്തിനൊടുവിലാണ് രാസവസ്തു പിടിച്ചെടുത്തത്.
പ്രദേശത്തെ ഒരു ബിസിനസുകാരനും ഒരു ഗവേഷകനും ചേര്‍ന്ന് നടത്തുന്ന അനധികൃത ലാബില്‍ നിന്നാണ് രാസവസ്തു പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച ഒരു മെക്‌സിക്കന്‍ പൗരനൊപ്പം ഇയാള്‍ അറസ്റ്റിലായിരുന്നു. ഒരാളെ കൊലപ്പെടുത്താന്‍ ഈ രാസവസ്തുവിന്റെ രണ്ട് മില്ലി ഗ്രാം മാത്രം മതിയെന്ന് ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു രാസവസ്തു നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയില്‍ ഇതാദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രമുഖ ലാബുകളില്‍ മാത്രം കണ്ടുവരുന്നതാണ് ഇത്. അനസ്‌തേഷ്യ, മറ്റ് വേദന സംഹാരി എന്നിവക്കായി വളരെകുറഞ്ഞ അളവില്‍ രോഗികളില്‍ ഇത് ഉപയോഗിക്കാറുണ്ട്.
ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈല്‍. പരീക്ഷണ ശാലകളില്‍ കൃത്രിമമായി നിര്‍മിക്കുന്നതാണ് ഇത്. വളരെ വേഗത്തില്‍ വായുവില്‍ പരക്കുന്ന ഇതിന് മനുഷ്യരുടെ ത്വക്കിലൂടെ ശരീരത്തിനുള്ളിലേക്ക് അതിവേഗത്തില്‍ കടന്നുകയറാന്‍ കഴിയും.
പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാ സംവിധാനമുള്ള ലബോറട്ടറികളില്‍ മാത്രമേ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കൂ.
മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് വിവരം. ഇതിന്റെ അസംസ്‌കൃത വസ്തുവായ 4 എ.എന്‍.പി.പി രാസവസ്തു ഇന്ത്യയിലേക്ക് വരുന്നത് നിരീക്ഷിച്ചാണ് ഫെന്റാനൈല്‍ നിര്‍മാണ കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ കഴിഞ്ഞത്. നേരത്തെ ചൈനയിലായിരുന്നു ഈ രാസവസ്തു നിര്‍മിച്ചിരുന്നത്. ഇതിനെതിരേ അന്വേഷണം ശക്തമാക്കിയപ്പോഴാണ് മെക്‌സിക്കന്‍ സംഘം ഇന്ത്യയിലേക്ക് ചുവടുമാറ്റിയത്. പിടിച്ചെടുത്ത രാസവസ്തുവിന് അന്താരാഷ്ട്ര വിപണയില്‍ 110 കോടി വില വരും.
2016ല്‍ മാത്രം അമേരിക്കയില്‍ അമിതമായ ഫെന്റാനൈല്‍ ഉപയോഗം കാരണം 20,000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."