സ്വപ്നയുടെ പരാതിയില്‍ സംശയമുന ജയില്‍ ജീവനക്കാരിലേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഉന്നതര്‍ക്കെതിരേ മൊഴി നല്‍കാതിരിക്കാന്‍ ജയിലില്‍ ചിലര്‍ പലതവണ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയില്‍ സംശയമുന ജയില്‍ ജീവനക്കാരിലേക്ക്. അട്ടക്കുളങ്ങര വനിതാജയിലില്‍ സ്വപ്നയെ കണ്ടത് ബന്ധുക്കളും കസ്റ്റംസ്- വിജിലന്‍സ് ഉദ്യോഗസ്ഥരുമാണ്. എന്നാല്‍ ഇവരാരും സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്വപ്നയ്ക്ക് ഭീഷണി നേരിട്ടെങ്കില്‍ അത് ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നുമാകാമെന്നും സംശയിക്കുന്നു. അട്ടക്കുളങ്ങര ജയിലിലെ ഉദ്യോഗസ്ഥര്‍ അധികവും ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരാണ്. സ്വപ്ന ഇവിടെ എത്തിയശേഷം ചില ജയില്‍ ജീവനക്കാര്‍ ഇവിടേക്ക് സ്ഥലം മാറി എത്തിയതായും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഭവം അന്വേഷിക്കാനെത്തിയ ജയില്‍ ഡി.ഐ.ജിയോട് ഇവിടെ വച്ച് ഭീഷണി നേരിട്ടിട്ടില്ലെന്നും അഭിഭാഷകന്‍ തയാറാക്കിയ അപേക്ഷയില്‍ ഒപ്പിടുക മാത്രമേ ചെയ്തുള്ളൂവെന്നും സ്വപ്ന പറഞ്ഞതായാണ് അറിയുന്നത്. കോടതി നിര്‍ദേശിച്ചതനുസരിച്ച് സ്വപ്നയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയും ജയിലിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ സ്വപ്ന മലക്കം മറിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തന്റെ അഭിഭാഷകന് സംബന്ധിച്ച പിഴവാകാം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സ്വപ്ന ജയില്‍ ഡി.ഐ.ജിയോട് വെളിപ്പെടുത്തിയെന്നും പറയുന്നു. ഇതോടെ സ്വപ്നയോ അഭിഭാഷകനോ കള്ളം പറയുന്നതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ജയിലില്‍ ജീവന് ഭീഷണിയുണ്ടെങ്കില്‍ എന്തുകൊണ്ട് സ്വപ്ന പരാതി നല്‍കുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്.
ശബ്ദരേഖയുടെ കാര്യത്തിലും ഭീഷണിയിലും സ്വപ്നയുടെ പരാതിയില്‍ പൊലിസിന് കേസെടുത്ത് അന്വേഷണം നടത്താമെന്നിരിക്കെ പരാതി നല്‍കാത്തതും സംശയാസ്പദമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചത്. മൊഴി നല്‍കാതിരിക്കാന്‍ നവംബര്‍ 25വരെ ജയിലിലെത്തി ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കുന്നതൊന്നും ഇതുവരെ ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നറിയുന്നത്. ഒക്ടോബര്‍ 14ന് സ്വപ്നയെ ജയിലില്‍ എത്തിച്ചത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും ജയില്‍ ഡി.ഐ.ജി അജയ് കുമാര്‍ പരിശോധിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയിലെയും വിജിലന്‍സിലെയും ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്നയെ ജയിലില്‍ കണ്ടതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചോദ്യം ചെയ്യലും കൂടിക്കാഴ്ചയുമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍.
രഹസ്യ മൊഴി പുറത്തുവരുന്നതിനു മുന്‍പ് ജയിലില്‍ തന്റെ സുരക്ഷ വര്‍ധിപ്പിക്കാനോ ഭീഷണി ഒഴിവാക്കാനോ ലക്ഷ്യമിട്ടാണ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഭീഷണിയെപ്പറ്റി സ്വപ്ന പറഞ്ഞതെന്ന മറ്റൊരു സംശയവുമുണ്ട്. വിവാദ കേസുകളില്‍ പ്രതിയാകുകയും അനുദിനം കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീളുകയും ചെയ്യുമ്പോള്‍ തനിക്ക് ജയിലില്‍ ഭീഷണിയുണ്ടായേക്കാമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രതിരോധം തീര്‍ക്കാനുള്ള ഉപായമാണെന്ന് കരുതുന്നവരുമേറെ. സ്വപ്നയ്ക്ക് അട്ടക്കുളങ്ങര ജയിലില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."