HOME
DETAILS

എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍: സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍ ഉപരോധസമരം നൂറാംദിനം ആഘോഷിക്കാന്‍ കാനം എത്തി

  
backup
May 25 2017 | 20:05 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%9f%e0%b5%86%e0%b4%b0%e0%b5%8d



കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിനെതിരെ സമരസമിതി നടത്തുന്ന ഉപരോധസമരത്തിന്റെ  100 ാം ദിനം ആഘോഷിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെത്തിയത് പണി തുടങ്ങാന്‍ ഐ.ഒ.സി.എല്ലിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയായി.
കഴിഞ്ഞ 11 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.   ഡി.ജി.പി, ഐ.ഒ.സി യുടെ ഉദ്യോഗസ്ഥര്‍, വ്യവസായ മന്ത്രി, എം.എല്‍.എമാര്‍ സമരസമിതി ചെയര്‍മാന്‍ എം.ബി ജയഘോഷും മറ്റ് രണ്ട് സമരമസിമി പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തീരസുരക്ഷാ പരിധി, സുരക്ഷാ വിഷയങ്ങള്‍, ആരോഗ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.  
തീരസുരക്ഷ പരിധിയില്‍ ഇളവുനല്‍കാന്‍ എല്ലാവരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തീര സുരക്ഷാ പരിധി നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി   ഐ.ഒ.സി.എല്‍ പ്രതിനിധകളോട് നിര്‍ദേശിച്ചതായി സമരസമിതി ചെയര്‍മാന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. തങ്ങളോട് തടയരുതെന്ന് ആവശ്യപ്പെട്ടെന്നും സമരസമിതി ചെയര്‍മാന്‍ പറഞ്ഞു.
പിന്നീട് മുഖ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് നിര്‍ദേശിച്ചെന്നും പറയുന്നു.  സമരസമിതിക്ക് പിന്തുണ നല്‍കിയ ബിഷപിനോട് പിന്തുണ പിന്‍വലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതായും  ആരോപണമുണ്ട്.എന്നാല്‍ ഇന്നലെ സമരമുഖത്തെത്തിയ കാനം രാജേന്ദ്രന്‍ 600 കുടുംബങ്ങള്‍ നടത്തുന്ന സമരത്തിന്  പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടിയല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ നാടിന് ആവശ്യമില്ല. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേടിയെടുക്കാന്‍ താനും തന്റെ പാര്‍ട്ടിയും എന്തും ചെയ്യുമെന്നും കാനം ഉറപ്പുനല്‍കി.  
ജനങ്ങളുടെ കൂടെയാണ് നില്‍ക്കേണ്ടത് എന്ന കാര്യത്തില്‍   കമ്യൂണിസ്റ്റ്കാര്‍ക്ക് സംശയമുണ്ടാകില്ലെന്നും കാനം തുറന്നടിച്ചു. ഇതോടെ ടെര്‍മിനല്‍ വിഷയത്തില്‍ സി.പി.ഐയും സി.പി.എമ്മും രണ്ടുതട്ടിലായി.
കേന്ദ്ര വനം പരിസ്ഥിതി  മന്ത്രാലയം പദ്ധതിക്ക് നല്‍കിയ അനുമതിയില്‍ കടലിലെ വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്റര്‍ പുറത്ത് 300 മീറ്ററിന് ഉള്ളിലുമാണ് പദ്ധതി സ്ഥാപിക്കേണ്ടത്.എന്നാല്‍  ഇത് ലംഘിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനത്തിനെതിരെയാണ് ഉപരോധസമരം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  22 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago