സ്വദേശികൾക്കും പ്രവാസികൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ: ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
കോവിഡ് -19 പ്രതിരോധത്തിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ ചേർന്ന ചേർന്ന കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നേരത്തെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫയും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രവും റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യസംഘടന അംഗീകരിച്ച ഫൈസർ വാക്സിനാണ് ബഹ്റൈനിൽ വിതരണം ചെയ്യുക. ദിവസം 5000 -10000 വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്.
ലോകത്ത് ബ്രിട്ടന് ശേഷം ഫൈസർ വാക്സിന് അനുമതി നൽകിയ രണ്ടാമത്തെ രാഷ്ട്രമാണ് ബഹ്റൈൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."