അല്‍ ഇത്തിഹാദ് ഫുട്ബോള്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും
കല്‍പ്പറ്റ: കഴിഞ്ഞ രണ്ട് മാസങ്ങളിലായി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്ന അല്‍ ഇത്തിഹാദ് ഫുട്ബോള്‍ കോച്ചിങ് ക്യാംപ് സമാപിച്ചു.
വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. സമ്മര്‍ ക്യാംപില്‍ ജില്ലയില്‍ 10 കേന്ദ്രങ്ങളിലായി 1175 കുട്ടികളാണ് പങ്കെടുത്തത്. ആഴ്ചയില്‍ നാല് ദിവസങ്ങളിലായി നടന്ന ക്യാംപില്‍ മൂന്ന് ദിവസം പരിശീലനവും നാലാംദിനം മാച്ച്ഡേയുമായാണ് ക്രമീകരിച്ചിരുന്നത്. മൂന്ന് വിഭാഗങ്ങളിലേക്കും വിവിധയിടങ്ങളില്‍ സെലക്ഷനും നടത്തി. ഇതില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി അരപ്പറ്റയില്‍ ഫൈനല്‍ സെലക്ഷനും നടന്നു. ഇവരില്‍ നിന്നാണ് ജില്ലയിലെ മൂന്ന് കാറ്റഗറിയിലേക്കുമുള്ള ടീമുകളെ തെരഞ്ഞെടുത്തത്. പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെയും സൗജന്യമായാണ് ക്യാംപില്‍ പങ്കെടുപ്പിച്ചത്. ഒരു സെന്ററില്‍ നാല് കോച്ചുമാരെന്ന രീതിയിലായിരുന്നു പരിശീലനം. ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള വയനാട്ടുകാരനായ ഷഫീഖ് പി ഹസനായിരുന്നു ഹെഡ് കോച്ച്. ഷഫീഖിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 17 കോച്ചുമാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
വിദേശ കോച്ചുമാരായ ഈജിപ്തിന്റെ രാജ്യാന്തരതാരം മുഹമ്മദ് മൗസ്, യു.എസ്.എയില്‍ നിന്നുള്ള സജലിയാന് സുരന്, അര്‍മേനിയയുടെ മിഖായേല്‍ സഖരിയ എന്നിവരും വിവിധ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി വയനാട്ടിലെത്തി.
തുടര്‍ ദിവസങ്ങളിലും ജില്ലയിലെ വിവധയിടങ്ങളിലെ സെന്ററുകളില്‍ പരിശീലനം തുടരുമെന്ന് അല്‍ ഇത്തിഹാദ് ചെയര്മാന് ഖമറുദ്ധീന് അറക്കല്‍, വിദേശ കോച്ച് സജലിയാന് സുരന്, ഹെഡ്കോച്ച് ഷഫീഖ് പി ഹസന്, ഫൈസല്‍ ബാപ്പു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."