സംസ്ഥാനപാത തകര്‍ത്ത് നിര്‍മിച്ച കാന അപകട കെണിയാവുന്നു
മാള: കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത തകര്‍ത്ത് മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കു സമീപം നിര്‍മിച്ച കാന അപകട കെണിയാവുന്നു. ഇരുചക്ര യാത്രികര്‍ ഉള്‍പെടെ നിരവധി പേരാണ് ഇവിടെ വീണ് പരുക്കേല്‍ക്കുന്നത്.
രണ്ട് മാസമായി റോഡ് പകുതി തടസമുണ്ടാക്കിയ കാന നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ടൗണ്‍ റോഡ് സന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മാള കടവില്‍ നിന്നും റോഡിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള കാനിര്‍മാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
റോഡിന്റെ ഇരുവശവുമാണ് കാനകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവ രണ്ടും സമാന്തരമായി മാള ചാലിലാണ് പതിക്കുക. വടക്ക് നിന്നെത്തുന്ന കാനകള്‍ മോഡേണ്‍ ഷൂമാര്‍ട്ടിനു എത്തുമ്പോള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനാണ് സംസ്ഥാനപാത കുറുകെ തകര്‍ത്തിരിക്കുന്നത്.
ഇവിടെ റോഡ് തകര്‍ക്കാതെ തന്നെ കാന നേരെ നിര്‍മിക്കണമെന്നാവശ്യമുണ്ട്. സംസ്ഥാന പാതയിലൂടെ ടണ്‍ കണക്കിന് ഭാരവുമായാണ് ഭാരവാഹനങ്ങള്‍ കടന്നു പോകുന്നത്. ഭാരവാഹങ്ങള്‍ കടന്നു പോകുന്നതോടെ റോഡും, കാനയും തകരുവാന്‍ സാധ്യതയുണ്ടന്നും ചൂണ്ടി കാണിക്കപെടുന്നുണ്ട്.
ബാങ്ക് ജങ്ഷന്‍ മുതല്‍ കെ. എസ്. ആര്‍. ടി. സി. ഡിപ്പോ വരെ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് നിര്‍മാണം നടത്തി വരുന്നത്. 89 ലക്ഷം രൂപ ചെലവ് ചെയ്ത് പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. അപകടകരമായ വിധത്തിലുള്ള കാന ഉടന്‍ മൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാര്‍ മണ്ണുമായെത്തിയ വാഹനം തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."