രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ്ജിന് 1300 പേര്‍ക്ക് അവസരം
ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ 1300 പേര്‍ക്ക് അവസരം നല്‍കണമെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിച്ചു. 72 ലോക രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് രാജാവിന്റെ അതിഥികളായി ഹജിന് അവസരം ലഭിക്കുകയെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഇസ്ലാമിക്, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകളുടെ ക്ഷേമത്തിന് സഊദി ഭരണാധികാരി നല്കുന്ന അതീവ പ്രാധാന്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്ലാമിക കാര്യമന്ത്രി ശൈഖ് ഡോ.അബ്ദുല്‍ ലത്തീഫ് ആലുശൈഖ് പറഞ്ഞു.
രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് ചെയ്യാനുള്ള സേവനം 52,747 പേരാണ് ഇക്കാലം വരെ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി
ജിദ്ദ: ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി. ഇറാനില്‍ നിന്നുള്ള ആദ്യ ഹജ് സര്‍വീസ് കഴിഞ്ഞ ദിവസം മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തി. പൂച്ചെണ്ടുകളും ഈത്തപ്പഴവും വിതരണം ചെയ്തും പരമ്പരാഗത രീതിയില്‍ സംസം നല്‍കിയും തീര്‍ഥാടകരെ ബന്ധപ്പെട്ട വകുപ്പുകള്‍ ഊഷ്മളമായി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."