മാലിന്യം നിറഞ്ഞ് മണ്ണൂര്‍കടവ് പാലം
ഇരിക്കൂര്‍: മണ്ണൂര്‍കടവ് പാലം പുഴയോരം മാലിന്യം തള്ളല്‍ കേന്ദ്രമാവുന്നു. സഞ്ചികളിലും പെട്ടികളിലുമായി ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം നിറച്ച് പുഴയുടെ പരിസരങ്ങളില്‍ അര്‍ധരാത്രിയില്‍ തള്ളുകയാണ്.
പടിയൂര്‍, ഇരിക്കൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി കേന്ദ്രമായ ഇവിടെ രാത്രിയില്‍ ആളനക്കമില്ലാത്ത പ്രദേശമായതിനാല്‍ മാലിന്യംതള്ളുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയാണ്.
മുന്നൂറ് മീറ്ററോളം ദൂരത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതില്‍ മാംസാവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ പഴവര്‍ഗങ്ങളും ഹോട്ടലുകളിലെയും വിവാഹവീടുകളിലെയും മാലിന്യങ്ങളും ഉള്‍പ്പെടും. ഇതുമൂലം പ്രദേശത്ത് തെരുവുനായ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
പുഴയോരങ്ങളില്‍ മാലിന്യംതള്ളുന്നത് ദിവസവും വര്‍ധിക്കുന്നുണ്ടെങ്കിലും പൊലിസും പഞ്ചായത്ത് അധികൃതരും നിസ്സംഗരായി നോക്കിനില്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊലിസ് സ്റ്റേഷനിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."