അമിത് ഷാ ബംഗാളില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായിരിക്കുന്നത്.
മുന്ന് പശ്ചിമബംഗാള്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരിച്ചുവിളിച്ചു.
ഐഎഎസിനെയും ഐപിഎസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി ബംഗാളില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാരിനെതിരെ തിരിയാന്‍ രാഷ്ട്രീയ നടപടികളിലൂടെ ബി.ജെ.പി നിര്‍ബന്ധിക്കുന്നുവെന്നും ഇത്തരം നടപടിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. ഇതിനു പിന്നാലെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമന്‍സ് അയച്ചു. വിഷയത്തില്‍ സംസ്ഥാന ഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സംഭവത്തില്‍ നേരത്തെ ബി.ജെ.പി സംസഥാന അധ്യക്ഷ്യന്‍ ദിലീപ് ഘോഷ് സാമൂഹിക മാധമ്യമങ്ങളിലൂടെ മമതാ ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. ബംഗാളില്‍ മാറ്റം കൊണ്ടുവരുമെന്നും എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നുമായിരുന്നു വെല്ലുവിളി. തങ്ങളോട് ചെയ്തതിന് പലിശ ചേര്‍ത്ത് തിരിച്ചുതന്നിരിക്കുമെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."