ജൂണ്‍ ഒന്നുമുതല്‍ നാദാപുരം പ്ലാസ്റ്റിക് മുക്തം
നാദാപുരം: ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി. ജൂണ്‍ ഒന്നു മുതല്‍ നാദാപുരം പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച അറിയിപ്പ് പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് അധികൃതര്‍ നല്കി. വ്യാപാരി സംഘടനകള്‍, യുവജന സാംസ്കാരിക സംഘടനകള്‍, മഹല്ല് -ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, കെട്ടിട ഉടമകള്‍, ഹോട്ടല്‍ വ്യാപാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ഇന്നലെ കല്ലാച്ചി, നാദാപുരം ടൗണുകളില്‍ രാവിലെ എട്ടു മുതല്‍ പതിനൊന്നു വരെ ശുചിത്വഹര്‍ത്താല്‍ ആചരിച്ചു. മാലിന്യങ്ങള്‍ ബഹുജന സംഘടനകളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ നീക്കം ചെയ്തു. നാദാപുരം ടൗണില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
വളയം പഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടന്ന വളയം ടൗണ്‍ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എന്‍.പി കണ്ണന്, പഞ്ചായത്ത് അംഗങ്ങളായ ടി.എം.വി അബ്ദുല്‍ ഹമീദ്, പി.കെ ശങ്കരന്, എ.കെ രവീന്ദ്രന്, പി.എസ് പ്രീത, ടി. അജിത, സി.വി കുഞ്ഞബ്ദുല്ല, ടി.ഇ നന്ദകുമാര്‍, യു.കെ വത്സന്, എന്‍. പുഷ്പ, റീജ, അംബുജം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."