HOME
DETAILS
MAL
മൂന്നു നില കെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു
backup
July 14 2019 | 19:07 PM
ധര്‍മശാല: സോളന്‍ ജില്ലയില്‍ കുമാര്‍ഹട്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു. സൈനികനടക്കം 30 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
റസ്റ്ററന്റ്,ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. ഈ സമയം റസ്റ്ററന്റില്‍ സൈനികരും വിനോദസഞ്ചാരികളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."