HOME
DETAILS

മസിനഗുഡിയില്‍ അഞ്ഞൂറ് ആദിവാസി കുടുംബങ്ങള്‍ പട്ടിണിപ്പേടിയില്‍

  
Web Desk
October 01 2018 | 01:10 AM

%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%97%e0%b5%81%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%82%e0%b4%b1%e0%b5%8d-%e0%b4%86

 

നിസാം കെ. അബ്ദുല്ല


മസിനഗുഡി: ആനത്താരകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും പൂട്ടിടണമെന്ന സുപ്രിംകോടതി വിധി തിരിച്ചടിയായത് മസിനഗുഡി എന്ന വിനോദ സഞ്ചാരമേഖലക്ക്.
ഇവിടെ 37 റിസോര്‍ട്ടുകള്‍ക്കാണ് സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടുവീണത്. ഇതോടെ ഇങ്ങോട്ടെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായത്. ഇത് തകര്‍ത്തത് മസിനഗുഡിയുടെ വിനോദ സഞ്ചാര മേഖലയെ മാത്രമല്ല. ഈ വിനോദ സഞ്ചാര മേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കൂടിയാണ്. ഇതില്‍ ആദിവാസികള്‍, ജീപ്പ് ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സാധാരണ തൊഴിലാളികള്‍ അടക്കം പെടും. റിസോര്‍ട്ടുകള്‍ക്ക് പൂട്ടുവീണതോടെ ഇവയെ ആശ്രയിച്ച് ജീവിക്കുന്ന 500ലധികം ആദിവാസി കുടുംബങ്ങളാണ് ഇപ്പോള്‍ തീരാദുരിതത്തിലായിരിക്കുന്നത്.
ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സങ്കടത്തിലാണെന്നാണ് മസിനഗുഡി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കൂടിയായ സൈനുല്‍ ആബിദ് പറയുന്നത്. വളരെ മെച്ചപ്പെട്ട രീതിയില്‍ ജീവിതം മുന്നോട്ട് നയിച്ചവരായിരുന്നു ഇവിടുത്തെ ആദിവാസികളടക്കമുള്ളവര്‍.
അവര്‍ക്കിടയിലേക്കാണ് ഇടിത്തീയായി സുപ്രിംകോടതിയുടെ വിധിയെത്തിയത്. ഇനി എന്തു ചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പല കുടുംബങ്ങളും. സര്‍ക്കാര്‍ തന്നെ ഇവരെ ഏറ്റെടുത്ത് ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാണ് ആവശ്യമുയരുന്നത്. ആനത്താരകളിലെ റിസോര്‍ട്ടുകാര്‍ പൂട്ടിയതില്‍ ഇവര്‍ക്കാര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതോപാധികള്‍ ഇല്ലാതായത് പ്രദേശത്തെ ഒന്നാകെയാണ് ബാധിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ മറികടക്കാന്‍ മറ്റെന്തെങ്കിലും രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കി പ്രകൃതിയെ കൂടപ്പിറപ്പിനെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മസിനഗുഡിക്കാരെ കൈപ്പിടിച്ചുയര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്.

 

മസിനഗുഡിയുടെ ചരിത്രം


പച്ചപ്പുതച്ച് നില്‍ക്കുന്ന മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് മസിനഗുഡി. തെക്കിന്റെ കാശ്മീരായ ഊട്ടിയില്‍ നിന്നും 30 കിലോമീറ്ററും ഗൂഡല്ലൂരില്‍ നിന്ന് 25 കിലോമീറ്ററും അകലത്തില്‍ കല്ലട്ടി ചുരത്തിന്റെ താഴ്‌വാരത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. സിംഗാര, മായാര്‍ എന്നീ ഡാമുകളും മസിനഗുഡിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നവയാണ്. വിനോദ സഞ്ചാരത്തിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കുന്നവരാണ് ഇവിടുത്തെ് ഭൂരിഭാഗം ജനങ്ങളും. 1978 കാലഘട്ടം മുതല്‍ ഇവിടത്തുകാര്‍ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരാണ്. എന്നാല്‍ അന്ന് മസിനഗുഡിക്കാരുടെ യഥാര്‍ഥ വരുമാനമെന്നത് കൃഷിയായിരുന്നു. കൃഷിയില്‍ തന്നെ കാലി വളര്‍ത്തലായിരുന്നു. കല്ല്യാണാലോചനകള്‍ പോലും വീട്ടിലുള്ള കന്നുകാലികളുടെ എണ്ണത്തെ ആശ്രയിച്ച് നടന്ന ഒരു കാലഘട്ടം ഇവര്‍ക്കുണ്ടായിരുന്നു. 1990 കാലഘട്ടത്തിലും ഇവര്‍ കാലി വളര്‍ത്തലിനെയായിരുന്നു ജീവിത മാര്‍ഗമായി സ്വീകരിച്ചത്. ഇവിടുത്തെ കാലികളുടെ ചാണകത്തിന് കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും വന്‍ ഡിമാന്‍ഡായിരുന്നു ആ കാലത്ത്. അതുകൊണ്ട് തന്നെ ദിനവും നൂറുകണക്കിന് ചാണക ലോഡുകള്‍ മസിനഗുഡിയില്‍ നിന്നും പുറപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 2000മെത്തിയതോടെ കാലി വളര്‍ത്തലില്‍ നിന്ന് മസിനഗുഡിക്കാര്‍ അല്‍പം പിന്നോട്ട് പോയി. ഈ സമയത്താണ് വിനോദസഞ്ചാരികള്‍ മസിനഗുഡിയെ ലക്ഷ്യമാക്കി കൂടുതല്‍ എത്താന്‍ തുടങ്ങിയത്. ഇതോടെ ഇവിടത്തുകാര്‍ വിനോദ സഞ്ചാരത്തിന് കൂടുതല്‍ പ്രാധാന്യവും നല്‍കിത്തുടങ്ങി. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ ജീപ്പുകള്‍ വാങ്ങി. ഈ ജീപ്പില്‍ വിനോദ സഞ്ചാരികളെ വനത്തിന്റെ മുക്കിലും മൂലയിലുംവരെ ഇവരെത്തിച്ചു. വിനോദസഞ്ചാരം ഇവിടെ തഴച്ചുവളര്‍ന്ന് തുടങ്ങിയ സമയം. എന്നാല്‍ പൊടുന്നനെ വനത്തിനുള്ളിലേക്കുള്ള നാട്ടുകാരുടെ പ്രവേശനത്തിന് വനംവകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവന്നു. ഇതോടെ മസിനഗുഡിക്കാര്‍ക്ക് സാമ്പത്തികമായി അല്‍പം ക്ഷീണം പറ്റി. എങ്കിലും മായാര്‍ ഡാമിലേക്കും സിംഗാരയിലേക്കും വനത്തിന് നടുവിലൂടെയുള്ള റോഡുകളിലൂടെ സഞ്ചാരികളെയും കൊണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ സഫാരി നടത്തി ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അതിനിടയിലാണ് ആനത്താരകളിലെ റിസോര്‍ട്ടുകള്‍ക്ക് താഴിടണമെന്ന് സുപ്രിംകോടതി വിധി വന്നത്. ഇതോടെ ഇവടത്തുകാര്‍ കടുത്ത പ്രതിസന്ധികളിലേക്ക് വീഴുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  6 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago