HOME
DETAILS

കള്ളപ്പണക്കേസ്: ശിവശങ്കറിനെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍

  
backup
December 13 2020 | 04:12 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1


സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരേയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.
അറസ്റ്റിലായി അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത്തരത്തില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കാതിരിക്കാനാണ് ഇ.ഡി തിരക്കിട്ട് കുറ്റപത്രം തയാറാക്കുന്നത്. ഒക്ടോബര്‍ 28നാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. ഡിസംബര്‍ 27നാണ് അറസ്റ്റിലായിട്ട് അറുപതുദിവസം പൂര്‍ത്തിയാകുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി നല്‍കുന്ന രണ്ടാമത്തെ കുറ്റപത്രമായിരിക്കും ഇത്. സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ മാത്രം പ്രതിചേര്‍ത്തിട്ടുള്ള കുറ്റപത്രം ഒക്ടോബര്‍ ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് അനുബന്ധമായിട്ടായിരിക്കും ശിവശങ്കറിനെതിരേയുള്ള കുറ്റപത്രം സമര്‍പ്പിക്കുക.
ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്തിരുന്നില്ലെങ്കിലും നിരവധി വെളിപ്പെടുത്തലുകള്‍ ഇ.ഡി നടത്തിയിരുന്നു. സ്വപ്നയുടെ അനധികൃത സമ്പാദ്യം സംബന്ധിച്ചും സാമ്പത്തിക ഇടപാട് സംബന്ധിച്ചും ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശിവശങ്കറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തനിക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതെന്ന് സ്വപ്ന മൊഴിനല്‍കിയതായും ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നു. ശിവശങ്കറിനെ സ്വപ്ന, സരിത്ത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍, യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുടെ കൂടെയിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നൊക്കെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഹൈക്കോടതി ഐ.ടി സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിനുപിന്നില്‍ ശിവശങ്കറുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ യു.എ.ഇ കോണ്‍സുലേറ്റ് കരാര്‍, കെ- ഫോണ്‍ ഉപകരാര്‍ എന്നിവ യൂനിടാക്കിന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  3 months ago