കുടിവെള്ളക്ഷാമം രുക്ഷമായ എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി ആശങ്കാജനകം: വി.എസ്
പാലക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് എലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശങ്ങളില്‍ ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു. വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് ആശങ്കാജനകമാണ് അതുകൊണ്ട് തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് മലമ്പുഴ എം.എല്‍.എ കൂടിയായ വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പറഞ്ഞു
നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്പനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സി.പി.എം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."