സുരക്ഷാ സംവിധാനങ്ങളില്ല: ഒബ്റോണ്‍ മാള്‍ അടച്ചുപൂട്ടി
കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് കൊച്ചിയിലെ ആദ്യത്തെ ഷോപ്പിങ് മാളായ ഒബ്റോണ്‍ മാള്‍ അടച്ചുപൂട്ടി. സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചതിനാല്‍ കോര്പറേഷന് അധികൃതര്‍ മാള്‍ പൂട്ടിക്കുകയായിരുന്നു.
തീപിടിത്തത്തെ തുടര്‍ന്നാണ് കോര്പറേഷന് മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്മെമ്മോ നല്‍കിയത്. മെയ് 16നാണ് ഒബ്റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ തീപിടിത്തമുണ്ടായത്. മാളിന്റെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്കോര്‍ട്ടിലെ തന്തൂരി അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. നാലാംനില പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റ് മാളുകളിലും കോര്പറേഷന് സുരക്ഷാപരിശോധന നടത്തിയിരുന്നു. അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."