'കര്‍ഷകരെ കേള്‍ക്കൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ'- മോദിയോട് പ്രകാശ് രാജ്; അതിന് അംബാനിയുടേയും അദാനിയുടേയും വിശ്വാസം തകര്‍ക്കണ്ടേ എന്ന് ഫോളോവേഴ്‌സ്
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ചില നിര്‍ദ്ദേശങ്ങളുമായി പ്രകാശ് രാജ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതടക്കം അഞ്ചു കാര്യങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രിയപ്പെട്ട പ്രധാനമന്ത്രി, അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കൂ. കര്‍ഷകരോടൊപ്പം ഇരിക്കൂ. അവരെ കേള്‍ക്കൂ. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വിലയിരുത്തൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
Dear PRIME MINISTER @narendramodi ji .. REPEAL the forced #FarmerBill2020 ..SIT with our farmers.. HEAR them out .ASSES ground realities.. WIN their TRUST. ?????? #JustAsking #FarmersProstests #FarmLaws #WeUnitedForFarmers
— Prakash Raj (@prakashraaj) December 14, 2020
ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെങ്കില്‍ അംബാനിയുടെയും അദാനിയുടെയും വിശ്വാസം തകര്‍ക്കേണ്ടി വരുമല്ലോ, പ്രധാനമന്ത്രിക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ എന്നൊക്കെയാണ് ട്വീറ്റിന് ലഭിച്ച പ്രതികരണം.
അംബാനിക്കും അദാനിക്കും പിന്തുണ പ്രഖ്യാപിച്ച മോദിക്ക് കര്‍ഷകരെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലല്ലോ എന്നും കമന്റുകളുണ്ട്.
കര്‍ഷകപ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കര്‍ഷകരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുതലെടുപ്പ് നടത്താനൊരുങ്ങുകയാണ് ബി.ജെ.പിയും കേന്ദ്ര നേതൃത്വവും.
തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ച് സമരം ശക്തമാക്കാനൊരുങ്ങവെയാണ് സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.
കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ പറഞ്ഞത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."