HOME
DETAILS
MAL
ഭാര്യയില്‍ നിന്ന് വധഭീഷണി; സുരക്ഷ വേണമെന്ന് ഷമി
backup
October 01 2018 | 18:10 PM
ന്യൂ ഡല്‍ഹി: ഭാര്യയില്‍ നിന്ന് വധഭീഷണി ഉള്ളതിനാല്‍ തോക്കുധാരിയായ ഉദ്യോഗസ്ഥന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ശമി കോടതിയില്‍ അപേക്ഷ നല്കി. അംറോഹ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് ഷമി സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. അപേക്ഷയുമായി ബന്ധപ്പെട്ട നിയമാവലികള്‍ പൂര്‍ത്തായാക്കാന്‍ ഷമിയോട് കോടതി നിര്‍ദേശിച്ചു. ഇതിനുശേഷം താരത്തിന്റെ അപേക്ഷ വീണ്ടണ്ടും പരിഗണിക്കും.
ഷമിയും ഭാര്യ ഹസിന് ജഹാനും നാളുകളായി കുടുംബ കലഹത്തിലാണ്. 2018 മാര്‍ച്ചില്‍ ഷമിക്കെതിരേ പരസ്ത്രീബന്ധം ആരോപിച്ച് ഹസിന് സോഷ്യല്‍ മീഡിയയില്‍ തെളിവുകളുമായി എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഷമി മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നും അവരുമായി നിരന്തരം ചാറ്റു ചെയ്യാറുണ്ടെന്നും ഹസിന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."