ഗുജറാത്തില്‍ ആധാര്‍മാതൃകയില്‍ പശുക്കള്‍ക്ക് മൈക്രോചിപ്പുകള്‍
അഹ്മദാബാദ്: പശുക്കള്‍ക്ക് ആധാര്‍ ഐ.ഡി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ മൃഗങ്ങളുടെ ചെവിയില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചുതുടങ്ങി.
ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക മൈക്രോചിപ്പാണ് പശുക്കളുടെ ചെവിയില്‍ ഘടിപ്പിക്കുന്നത്. ആധാര്‍ ഐ.ഡി കാര്‍ഡുകള്‍ക്കു സമാനമായ ഉപയോഗമുള്ളതാണ് ഈ സംവിധാനം.
ഗുജറാത്ത് ഗോസേവ ആന്‍ഡ് ഗോചര്‍ വികാസ് ബോര്‍ഡി(ജി.ജി.ജി.വി.ബി)ന്റെ ആഭിമുഖ്യത്തില്‍ ഗുജറാത്തിലെ ഒരു സംഘം സാങ്കേതിക വിദഗ്ധരാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴുത്ത്, പശുവിന്റെ പേര്, നിറം, ഇനം, കൊമ്പുകളുടെ രൂപം, ജന്മദിനം, ഉല്‍പാദനശേഷി എന്നിവ ശേഖരിച്ച് ഒരു കേന്ദ്രീകൃത കംപ്യൂട്ടറില്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് പദ്ധതി. പശുക്കളുടെ ആരോഗ്യവിവരങ്ങളും തിരിച്ചറിയല്‍ നമ്പറുകളും ചിപ്പിലുണ്ടാകും. ഗുജറാത്തില്‍ ആകെ 37,000ത്തോളം പശുക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനകം 200ഓളം പശുത്തൊഴുത്തുകളിലെത്തി ചിപ്പുകള്‍ ഘടിപ്പിച്ചുകഴിഞ്ഞു.
പശുക്കളുടെ നിയമവിരുദ്ധമായ വില്‍പനയും മോഷണവും കണ്ടെത്താനാകുന്ന തരത്തില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസും ചിപ്പിലുണ്ട്. ഇതുവഴി പശുക്കളെ നിരന്തരം നിരീക്ഷിക്കാനാകും.
ഗോവധം തടയുന്നതിന്റെ ഭാഗമായാണ് ജി.ജി.ജി.വി.ബി പദ്ധതി അവതരിപ്പിച്ചത്. ഗോവധം നടത്തിയവര്‍ക്ക് ജീവപര്യന്തം ശിക്ഷ ഏര്‍പ്പെടുത്തുന്ന പുതിയ നിയമം കഴിഞ്ഞ മാസം ഗുജറാത്ത് നിയമസഭ പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."