HOME
DETAILS
MAL
ബാറിനെതിരേ നടന്ന സത്യാഗ്രഹം അവസാനിച്ചു
backup
October 02 2018 | 00:10 AM
വണ്ടൂര്‍: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടല്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തിയ ആറുദിവസത്തെ സത്യാഗ്രഹം അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ ശക്തമായ സമരമുഖം തുറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമാപന യോഗം എ. പി അനില്‍ കുമാര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു .
സമര സമിതി ചെയര്‍മാന്‍ എന്‍. മഖ്ബൂല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി. സുധാകരന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുഗതന്‍, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ നായര്‍, ഡോ അബ്ദുല്‍ സലാം വാണിയമ്പലം, സി. പി. എ ലത്തീഫ്, കെ. സി കുഞ്ഞിമുഹമ്മദ്, ഡോ. റഊഫ്, സലാം ഏമങ്ങാട്, ശരീഫ് തുറക്കല്‍, ഇ. പി മുഹമ്മദ് കുഞ്ഞി , മോയിക്കല്‍ ഗഫൂര്‍, കെ. പി ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."